0%

Chapter Title : മായരാഗം പോലെ [MJ]

Author : @@@@ Read All Parts 629

ഒന്നും ഇല്ലല്ലോ.. നല്ല ഉഷാർ ആണല്ലേ.. വാസന്തി ആയിരിക്കും ആരോഗ്യ രഹസ്യം.."

ഞാൻ കള്ള ചിരിയോടെ പറഞ്ഞപ്പോൾ

ആൾ ഒന്ന് ഞെട്ടി..

" മിണ്ടാതിരിയെടാ... സുഭദ്രമ്മ കേട്ടാൽ എന്നെ ഓടിക്കും ഇവിടുന്ന്.."

" മോനെ നന്ദുട്ട..."

മുത്തശ്ശി വേഗത്തിൽ വന്നു എന്നെ പുണർന്നു. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.

അഞ്ച് വർഷങ്ങൾക്ക് ശേഷം കൊച്ചു മകനെ കാണുന്ന സങ്കടവും സന്തോഷവും ആ മുഖത്തു ഞാൻ കാണുന്നുണ്ട്.. സ്നേഹ ലാളന കഴിഞ്ഞ് പടിപ്പുര കയറുമ്പോൾ കണ്ണുകൾ തേടിയത് എൻ്റെ മായേച്ചിയെ ആണ്. മുത്തശ്ശിയോട് ചോദിച്ചു..

" നിന്നെ കണ്ടപ്പോൾ ഞാൻ മറന്നു പോയി,

അവൾക്ക് ഇന്നലെ മുതൽ പനി ആയിരുന്നു.

ഇപ്പൊൾ കുറഞ്ഞിട്ടുണ്ട്.. കിടക്കുകയാണ്..

മോൻ യാത്ര കഴിഞ്ഞ് വന്നത് അല്ലേ.. പോയി കുളിക്കു.. സമയം ഉച്ച ആയില്ലെ.. കുളിച്ചു വരുമ്പോൾ ഞാൻ ഭക്ഷണം എടുത്തു വെക്കാം... "

എൻ്റെ മായേച്ചിക്ക് പനി എന്ന് കേട്ടപ്പോൾ വിഷമം ഉണ്ടെങ്കിലും പനി വന്ന പെണ്ണിനെ കാണാൻ പ്രത്യേക ചന്തം ആകുമെന്ന് മനസ്സിൽ ചിന്തിച്ചു. മായേച്ചിയെ വിളിക്കട്ടെ എന്ന് പറഞ്ഞു പോകാൻ ഒരുങ്ങിയ മുത്തശ്ശിയെ ഞാൻ തടഞ്ഞു. ഞാൻ കുളിച്ചു വന്നു വിളിക്കാം.. എന്നിട്ട് ഞങൾ താഴേക്ക് വരാം.. അത് വരെ മുത്തശ്ശി പോയി വിശ്രമിക്കാൻ നോക്ക് എന്ന് പറഞ്ഞു ഞാൻ എൻ്റെ ബാഗുമായി പടികൾ കയറി..

പണ്ടത്തെ എൻ്റെ റൂമിൽ കയറി.. ഒന്നിനും ഒരു മാറ്റവും ഇല്ല.. ഞാൻ വേഗം കുളിച്ചു കയറി.

വസ്ത്രം മാറി നേരെ മായേച്ചിയുടെ മുറിയിൽ കയറി. വാതിൽ തുറന്നു കിടക്കുക ആയിരുന്നു. പുതച്ചു മൂടി കിടക്കുന്നുണ്ട്..

💬 Comments

View all comments