0%

Chapter Title : മായരാഗം പോലെ [MJ]

Author : @@@@ Read All Parts 635

മായേച്ചിയാണ്. എനിയ്ക

ഏറ്റവും ഇഷ്ടപ്പെട്ട അടപ്രഥമൻ പായസം പോലും വയർ നിറഞ്ഞു പോയത് കൊണ്ട് വളരേ കുറച്ചു മാത്രമേ കഴിക്കാൻ പറ്റിയുള്ളു എന്ന വിഷമം വേറേ. മായേച്ചി കിടക്കട്ടെ എന്ന് പറഞ്ഞു മുകളിലേക്ക് പോയി. കൊച്ചിയിൽ നിന്നു ഇവിടെ വരെ വന്നിട്ട് ഞാൻ വീട്ടിലേക്ക് വിളിച്ചിട്ടില്ല. അമ്മയെയും

അനിയത്തി ദേവുവിനെയും വിളിച്ചു. ഞാൻ

പതിയെ പുറത്തേക്കു ഇറങ്ങി. വന്നതിൻ്റെ ഉദ്ദേശം എൻ്റെ മായേച്ചി ആണെങ്കിലും അഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ട് വരുന്നത് എന്ന കാരണം കൊണ്ട് ചുറ്റും നടന്ന് കണ്ട് വരാം എന്ന് തീരുമാനിച്ചു.

മുത്തശ്ശിയോട്പ പറഞ്ഞു ഞാൻ തോർത്തും

എടുത്തു കഴുത്തിൽ ഇട്ട് വീടിൻ്റെ ഇടത് വശം വഴി നീങ്ങി. അൻപത് സെൻ്റ് ആ ഭാഗം അടയ്ക്കയും കൊക്കൊയും ജാതിക്കയും നിറഞ്ഞു നിൽക്കുന്നത് ആണ്. എല്ലാം കേശവൻ മാമൻ്റെ മേൽനോട്ടം ആണ്.

കേശവൻ മാമൻ്റെ താമസം ചായ്പനോട് ചേർന്ന മുറിയിൽ ആണ്. പുറത്ത് മീൻ പിടിക്കാനുള്ള ചൂണ്ട കണ്ടൂ.. പുഴമീൻ വലിയ ഇഷ്ടം ആയത് കൊണ്ട് ചുമ്മാ മീൻ പിടിക്കാൻ പോയാലോ എന്ന് ആലോചിച്ചു

കേശവൻ മാമൻ്റെ അരികിലേക്ക് ചെന്നു.

പുള്ളി ഭക്ഷണം കഴിഞ്ഞ് ചെറിയ മയക്കം പതിവ് ഉളളതാണ്. ഞാൻ ചെന്നപ്പോൾ മാമൻ എഴുന്നേറ്റിരുന്നു. എന്നെ കണ്ടതും ചെറിയ കോട്ടുവാ ഇട്ട് ആൾ ഒന്ന് ചിരിച്ചു. ഞാൻ ചെന്നു കാര്യം പറഞ്ഞപ്പോൾ കേശവൻ മാമൻ ഉടനേ ചാടി എണീറ്റു.

" നന്ദു മോനേ... ഞാൻ അൽപ്പം മണ്ണിരയെ പിടിച്ചു തരാം.. മോൻ പുഴയിലേക്ക് വിട്ടോ..

ഇവിടെ മൊത്തം ഒന്ന് കൂടെ നോക്കിയിട്ട് ഞാൻ

💬 Comments

View all comments