Chapter Title : മായരാഗം പോലെ [MJ]
ഉള്ളു എന്ന് കേശവൻ മാമൻ പറഞ്ഞു. ചെരുപ്പൂരി ഞാൻ വെള്ളത്തിൽ ഇറങ്ങി. ഉഫ്... നല്ല തണുപ്പ് ഉണ്ട്. കൈകളാൽ വെള്ളം കോരി മുഖത്ത് ഒഴിച്ചപ്പോൾ ഉള്ളിൽ തോന്നിയ സന്തോഷം വേറെ തന്നെയായിരുന്നു. മണ്ണിരയെ ചൂണ്ടയിൽ കോർത്തി ചൂണ്ട ഇട്ടു. പിന്നെയാണ് എന്റെ ശ്രദ്ധ ഇടത്തോട്ട് പോയത്. ഞാൻ ചൂണ്ട മണ്ണിൽ കുത്തി നിർത്തി ചൂണ്ട കൊളുത്തു വെള്ളത്തിലുമായി.
ഞാൻ ഇടതു വശം ചേർന്ന് നടന്നു. ആ ഭാഗം
കാട് പിടിച്ചു കിടക്കുക ആണ്. ചെടികളെ വകഞ്ഞു മാറ്റി. കിളികളുടെ കൊഞ്ചലും
മരങ്ങളുടെ മർമരവും മാത്രം. എങ്ങും കാടിന്റെ സംഗീതം പോലെ.. ഞാൻ മുന്നോട്ട് നടന്നു. പുഴയുടെ ആഴം കുറഞ്ഞ ഭാഗം
എത്തി. ഞാൻ വെള്ളത്തിൽ ഇറങ്ങി നടന്നു.
മുട്ട് വരെ ഉള്ളൂ വെള്ളം ഞാൻ പാന്റ് മടക്കി കേറ്റി വെച്ചു. അപ്പുറം കടന്ന ശേഷം ഈ പുഴയിലേക്ക് ചാടുന്ന ചെറിയ തോട് ഉണ്ട്.
ഞാൻ ആ ഭാഗത്തേക്ക് നടന്നു. ആ തോട് വരുന്ന വഴി എന്ന് പറയുന്നത് വെള്ളചാട്ടമാണ്. കുഞ്ഞു വെള്ളചാട്ടം.
അതിൽ നിന്നാണ് ഈ തോടിന്റെ ഉത്ഭവം.
വെള്ളാരം കല്ലുകൾ നിറഞ്ഞ ആ തോടിന്റെ ആഴം അരഭാഗം വരെ.. കരയിൽ കൂടെ നടന്നു. അതേ... ഞാൻ കണ്ടു.. അതാ അവിടെ ഒരു കുഞ്ഞു വീട്. തടി പാലം തോടിന്റെ ഇക്കരെ വരെ ഉണ്ട്. ഞാൻ അവിടേക്ക് നടന്നു. മഴ പെയ്ത്തും കാറ്റും ഒക്കെ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു.
വൃത്തിയായി തന്നെ ഇരിക്കുന്നു. നല്ല ഒന്നാന്തരം മരം കൊണ്ടു പണിതത് ആണ്.
അൻപത് വർഷം പഴക്കം
💬 Comments
View all comments