0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 1 [Garuda]

Author : Garuda Read All Parts 4K

കമന്റ്‌..

""കേട്ടില്ലേ.. ഇനി വാ നമുക്കല്പം സംസാരിക്കാം ""

ഞാനവളുടെ കയ്യും പിടിച്ചു ക്ലാസ്സിലെ ഒരു ബെഞ്ചിൽ ഇരുന്നു.. എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ച ശേഷം അവരുടെ കാര്യങ്ങളിലേക്ക് നീങ്ങി..

അവളെന്റെ കയ്യിൽ പിടിച്ചു നുള്ളി.. എന്നിട്ട് ദേഷ്യത്തോടെ എന്നെ നോക്കി.. ആ നോട്ടത്തിനും ഒരു സൗന്ദര്യം ഉണ്ടായിരുന്നു..

""നാണം കെടുത്തിയില്ലേ തെണ്ടീ "" ഉണ്ടകണ്ണുകൊണ്ട് എന്നെ തുറിച്ചു നോക്കിയ ശേഷം അവൾ ചോദിച്ചു.

""ഇതൊക്കെ ഒരു നാണക്കേടാണോ.. എല്ലാവരും ചെയ്യുന്ന കാര്യങ്ങളല്ലേ.. ആ അതൊക്കെ പോട്ടെ ഇന്ന് എങ്ങോട്ടെങ്കിലും പോകാമെന്നു പറഞ്ഞിട്ട് എന്താ വേണ്ടെന്നു പറഞ്ഞെ?""

""അമ്മക്ക് തീരെ സുഖമില്ല.. ഇന്ന് പോയാൽ ശരിയാവില്ല.. പക്ഷെ ഇന്നത്തെ നിന്റെ കാട്ടികൂട്ടൽ കണ്ടപ്പോൾ പോയാൽ മതിയായിരുന്നെന്നു തോന്നുന്നു ""

""ഞാനാണെങ്കിൽ ഇന്നൊരുപാട് സ്വപ്നം കണ്ടതാ.. എല്ലാം നശിപ്പിച്ചില്ലെടീ ദുഷ്ടേ "" ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു..

"" ഏത് നേരവും അത് തന്നെയാ ചിന്ത "" എന്റെ കയ്യിൽ വീണ്ടും നുള്ളികൊണ്ടവൾ പറഞ്ഞു.

""നുള്ളി നുള്ളി എല്ലാം പറിച്ചെടുക്കുമോ നീ "" കയ്യിൽ തടവി കൊണ്ട് ഞാൻ ചോദിച്ചു തിരിഞ്ഞപ്പോൾ മായേച്ചിയും കൂട്ടുകാരിയും എന്നെ നോക്കി വാതിലിനടുത്തു നിൽക്കുന്നു.. ഞാൻ സ്വാതിയോട് പറഞ്ഞു അവരുടെ അടുത്തേക്ക് പോയി..

ചേച്ചിയുടെ മുഖത്തു ചെറിയൊരു ചമ്മലുണ്ടെങ്കിലും ഒപ്പമുള്ള കൂട്ടുകാരി ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി എന്നോട് സംസാരിച്ചു..

""ഉണ്ണി ഇതാണ് ഞാൻ പറഞ്ഞ ഗൗരി... ""ഞാൻ ഗൗരിയോട് ചിരിച്ചു.

""വിഷ്ണു എന്നല്ലേ പേര് "" എന്നും പറഞ്ഞു അവളെനിക്ക് കൈ തന്നു.. ഞാനാ കയ്യിൽ പിടിച്ചപ്പോൾ പുറകിൽ നിന്നും സ്വാതി എന്നെ കുശുമ്പോടെ

💬 Comments

View all comments