0%

Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Author : Garuda Read All Parts 1.3K

നിന്നെ ഹെല്പ് ചെയ്യാൻ പറ്റുമോന്നു, പക്ഷെ നീയെന്നെയൊന്നു ഹെല്പ് ചെയ്യേണ്ടി വരും..""

""എങ്ങനെ "" അടുത്ത കുരിശ് എന്താണാവോ എന്നാലോചിച്ചു കൊണ്ടു ഞാൻ ചോദിച്ചു..

""അത്... എന്റെ ഒരു കസിനുണ്ട്.. അപർണ്ണ!! അവളുടെ ഒരു പ്രേമം പൊട്ടി പാളീസായിട്ടുണ്ട്.. അത് നിനക്ക് ശരിയാക്കി കൊടുക്കാൻ പറ്റുമോ..""

""ഞാനെന്താ ബ്രോക്കെറോ അതോ വക്കീലോ?""..

""അയ്യോ, അങ്ങനെ വിചാരിച്ചെങ്കിൽ വേണ്ട.. പ്രണയത്തെ കുറിച്ച് അത്ര അറിവുണ്ടായതുകൊണ്ട് പറഞ്ഞൂന്നേയുള്ളു സോറി ""

""സോറിയൊന്നും വേണ്ട, ഞാൻ ചുമ്മാ പറഞ്ഞതാ.. നമുക്ക് സമയം പോലെ ശരിയാക്കാം. അല്ല ഞാൻ പോകട്ടെ?""

""Mm, നീ ഫ്രീ ആവുമ്പോൾ ഇങ്ങോട്ട് ഇടക്കിടക്ക് വരണം.. നല്ല രസമാണ് നിന്നോട് സംസാരിച്ചിരിക്കാൻ ""

""Mm നോക്കാം.. ""

""പിന്നെയ് നീ പറഞ്ഞില്ലേ.. അച്ഛന്റെ കാര്യം.. അത് ശരിയാക്കാൻ പറ്റുമോടാ.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അച്ഛനും അമ്മയും ഒരുമിച്ചു ജീവിക്കുന്നത് കാണുന്നത്..""

""ഹമ്.. ഞാൻ ഇവിടുന്നു ഇറങ്ങി കഴിയുമ്പോൾ നിന്റെ അച്ഛന്റെ call നിനക്ക് വന്നിരിക്കും... അത് പക്ഷെ നിന്നോട് സംസാരിക്കാനാവില്ല.. നിന്റെ അമ്മയെ ചോദിച്ചായിരിക്കും.. ഇനി അങ്ങനെ വിളിച്ചില്ലെങ്കിൽ.. ഈ വിഷയം വിട്ടേര് ""

""ഹീ.. മതി മതി..ഇനിയും ഇവിടുന്നു വീമ്പത്തരം പറഞ്ഞാൽ അടിക്കും ഞാൻ "" അരക്കെട്ടിൽ കൈകുത്തി ഒരു കുസൃതി ചിരിയോടെ അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..

""ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലേ ""

""സംഭവം ഇഷ്ടായി.. നടന്നാലല്ലേ ""

""നിന്റെ അച്ഛനെ ഇപ്പോൾ ഈ വീട്ടിൽ കാണണോ "" ഒരു തമാശയിൽ ഞാൻ പറഞ്ഞു..

""എന്റെ ദൈവമേ, പോടാ പോകാൻ നോക്ക്

💬 Comments

View all comments