Chapter Title : ❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]
വീണ്ടും ഞെട്ടി!! കണ്ണുകർ നിറച്ചു ഫോൺ ചെവിയിൽ നിന്നും മാറ്റാതെ എന്നെ നോക്കി.. ഒരു ചെറു പുഞ്ചിരിയാൽ അവളെ നോക്കി ഞാൻ യാത്ര തിരിച്ചു.. കണ്ണാടിയിൽ കൂടി, അവളകത്തേക്ക് ഓടുന്നത് ഞാൻ കണ്ടു.. അപ്പോഴും ആ മുറിയിൽ നിന്നും പ്രണയഗാനം മുഴങ്ങുന്നത് കേൾക്കാമായിരുന്നു.
വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ട് ആദ്യം തന്നെ സ്വാതിക്കു മെസ്സേജ് ചെയ്തു.. എന്റെ മെസ്സേജിന് കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു.. ഉടനെ റിപ്ലൈ കിട്ടി.. എനിക്ക് കിട്ടിയ മോതിരത്തിന്റെ ഫോട്ടോ ഞാൻ അയച്ചുകൊടുത്തു.
""Wow , ഇതെവിടുന്നാടാ ""
"" ഞാൻ പറഞ്ഞില്ലേ ഇന്നൊരു വർക്കുണ്ടായിരുന്നെന്നു.. അവിടുന്ന് ഗിഫ്റ്റ് കിട്ടിയതാ ""
""ആ ഞാൻ പറഞ്ഞില്ലേ.. നിന്റെ വരയുടെ പ്രത്യേകത നിനക്കറിയില്ല.. ഒരുനാളത് ലോകമറിയും മോനെ..""
""എനിക്കാദ്യമായിട്ടാ ഇങ്ങനൊരു സമ്മാനം.. ""
""എന്നാ എനിക്കെന്തെങ്കിലും വാങ്ങിതരണം ""
""എന്റെ ചുണ്ടിന് എന്താ വേണ്ടേ?""
""ഒന്നും വേണ്ടെടാ.. നീ എപ്പോഴും കൂടെയുണ്ടായാൽ മതി ""
""Mm ഞാൻ വരണോ അങ്ങോട്ട്..""
""വേണ്ട ഞാൻ പറഞ്ഞില്ലേ അവരുണ്ട് കൂടെ.. ""
""എന്നാ ഡിസ്ചാർജ് പറഞ്ഞെ ""
""തിങ്കളാഴ്ച,""
""പൈസയൊക്കെയുണ്ടോ കയ്യിൽ ""
""ആവിശ്യത്തിന് മാഷ് തന്നെ ധാരാളം തന്നിട്ടുണ്ടല്ലോ.. അതൊക്കെത്തന്നെ ഇഷ്ടംപോലുണ്ട്.
""എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കു.. ഇപ്പോ അമ്മയെ നോക്ക്.. ഞാൻ വിളിക്കാം ""
വളരെ അധികം ചാറ്റ് ചെയ്യാതെ തൽക്കാലം ചാറ്റ് നിർത്തിയ ശേഷം ഒന്നു മയങ്ങാമെന്നു കരുതി.. കാലിനു നല്ല വേദന. കുറെ നേരം പെയിന്റിംഗ് ചെയ്തതല്ലേ അതിന്റെയാണ്..
ശേഷം..
ഉറങ്ങിയേണീറ്റപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.. ഒരു നീണ്ട കൊട്ടുവായും ഇട്ടോണ്ട് ഷിർട്ടിന്റെ കൈ മടക്കി വച്ചു ഉമ്മറത്ത്
💬 Comments
View all comments