0%

Chapter Title : മായികലോകം 3 [രാജുമോന്‍]

ആകെ കരഞ്ഞു വല്ലാതായത് പോലെ തോന്നി. ഞാന്‍ നീരജിന്‍റെ മുഖത്തേക്ക് നോക്കി. “കുഴപ്പമൊന്നുമില്ല ഏട്ടാ. ശരിയായിക്കോളും” നീരജ് എന്നോടു പറഞ്ഞു. എന്നോടു ദേഷ്യം ഒന്നും കാണിക്കാതെ ആയിരുന്നു നീരജ് അത് പറഞ്ഞത്. എന്നെക്കാള്‍ ചെറുപ്പം ആയതു കൊണ്ടായിരിക്കും അവന്‍ ഏട്ടാ എന്നു വിളിച്ചത്. എന്താ സംഭവിച്ചത് എന്നറിഞ്ഞാല്‍ അല്ലേ ആശ്വസിപ്പിക്കാന്‍ കഴിയൂ. അവന്‍ എന്തെങ്കിലും ദേഷ്യപ്പെട്ടിട്ടാണോ അതോ അവന് വിഷമം വന്നിട്ടാണോ മായ കരഞ്ഞത്. എന്തു പറ്റി എന്നു ചോദിച്ചപ്പോ ഒന്നുമില്ല എന്നു പറഞ്ഞു ഷാള് കൊണ്ട് കണ്ണു തുടച്ചു അവള്‍. എങ്കില്‍ ഞാന്‍ പോട്ടെ എന്നു പറഞ്ഞു നീരജ് ബൈക് എടുത്തു പോയി. “കരയല്ലേ. ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു.” എനിക്കാണെങ്കില്‍ അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു. എന്തു ചെയ്യാം പൊതുസ്ഥലം ആയിപ്പോയില്ലേ. ഇനി ആശ്വസിപ്പിക്കാന്‍ പോയാല്‍ അവള്‍ എങ്ങിനെ പ്രതികരിക്കും എന്നും പറയാന്‍ പറ്റില്ലല്ലോ.
എന്തു തന്നെ ആയാലും കരഞ്ഞതിന് കാരണം ആയത് ഞാന്‍ തന്നെ ആണല്ലോ. അപ്പോഴേക്കും ഒരു ബസ് വന്നു. പോകാം എന്നു ചോദിച്ചപ്പോ അവള്‍ തല ആട്ടി. ബസില്‍ കയറി. അവള്‍ക്ക് സീറ്റ് കിട്ടി. എനിക്കും. പക്ഷേ ഒരുമിച്ചല്ല ഇരുന്നതു എന്നു മാത്രം. അതുകൊണ്ടു തന്നെ ഒന്നും ചോദിക്കാനും പറ്റില്ല. കുറച്ചു ദൂരം പോയപ്പോ എന്‍റെ അടുത്തിരിക്കുന്ന ആള്‍ ഇറങ്ങി. ഞാന്‍ ഫോണില്‍ വിളിച്ച് ഇങ്ങോട്ട് വന്നിരിക്കാന്‍. കുഴപ്പമില്ല ഇവിടിരുന്നോളാം എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ആ പറഞ്ഞതില്‍ എന്നോടു എന്തോ ദേഷ്യം ഉണ്ടോ? അതോ എനിക്കു തോന്നിയതായിരിക്കുമോ? ഇടയ്ക്കിടയ്ക്ക് വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കേണ്ട. കുറച്ചു നേരം സ്വസ്ഥമായിരിക്കട്ടെ അവള്‍.

💬 Comments

View all comments