മായികലോകം 9 [രാജുമോന്‍]

📝 Ongoing

👁 66950 views ❤ 186 likes 💬 33 comments

മായികലോകം 9
Mayikalokam Part 9 | Author : Rajumon | Previous Part

പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു.  മായ പിണങ്ങി.  കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാന്‍ കഴിയില്ല എന്നു ജഗന്നാഥൻ  പറഞ്ഞത്  എത്ര  ശരിയാ.

എന്നെക്കുറിച്ച്  അവളെന്തു  വിചാരിച്ചിട്ടുണ്ടാകും? എല്ലാവരേയും  പോലെ  ഞാനും ഒരു  തരികിട  ആണെന്ന്  കരുതിയിട്ടുണ്ടാകില്ലേ. ഇത്രയും  നാൾ  അവൾക്കു  എന്നൊടുണ്ടായിരുന്ന  മതിപ്പ്  ഒക്കെ  ഒരു  വാക്കിൽ കളഞ്ഞു കുളിച്ചില്ലേ. വേണ്ടായിരുന്നു. സംഭവിക്കേണ്ടതൊക്കെ  സംഭവിച്ചു  കഴിഞ്ഞു.  ഇനി  ആലോചിച്ചു  വിഷമിച്ചിരുന്നിട്ടെന്താ  കാര്യം?

ഞാൻ  പറഞ്ഞത്  വലിയൊരു  തെറ്റൊന്നുമല്ലല്ലോ. എന്റെ  ഭാര്യ  ആകാൻ  പോകുന്നവളോടല്ലേ. അല്ലാതെ കണ്ടവരോടൊന്നും അല്ലല്ലോ.

ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അവള്‍ അങ്ങിനൊക്കെ കേള്‍ക്കുന്നത്. അതായിരിക്കും പെട്ടെന്നു ദേഷ്യം വന്നത്.

അങ്ങിനെ ആണെങ്കില്‍ അവള്‍ നീരജിന്‍റെ ബൈക്കില്‍ കെട്ടിപ്പിടിച്ചിരുന്നു പോയതോ? ഞാന്‍ ആകെ ഒരു ഡയലോഗ് മാത്രമല്ലേ പറഞ്ഞുള്ളൂ.

പക്ഷേ നീരജ് അല്ലല്ലോ ഞാന്‍.. അവന് പകരക്കാരന്‍ ആകാന്‍ എനിക്കാവില്ലല്ലോ. അല്ലെങ്കിലും അവന് പകരക്കാരന്‍ ആകാന്‍ അല്ലല്ലോ മായയെ സ്നേഹിച്ചത്. എനിക്കു ഞാന്‍ ആകാന്‍ അല്ലേ പറ്റൂ.

അവള്‍ എന്നെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി വച്ചിട്ടുണ്ടാകും. ആ ഇമേജില്‍ ഇങ്ങനെ ഒരു ഡയലോഗ് പറയും എന്നു അവള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അത് തന്നെ

📚 Chapters

1 published

Related Stories

💬 Comments

View all comments