Chapter Title : മായുന്ന അതിരുകൾ [വാത്സ്യായനൻ]
മുഖം കോട്ടി. “ഇയ്യേ. എന്നാ അവിഞ്ഞ ചളിയാടാ.” അവൾ പറഞ്ഞു.
അതു ശരിയാണെന്ന് കിച്ചുവിനും തോന്നി. ചമ്മൽ പുറത്തു കാണിക്കാതെ അവൻ കയ്യിലിരുന്ന ഗ്ലാസ്സ് കാലിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
രണ്ടു പേരും സ്ക്വാഷ് കുടിച്ചു കഴിഞ്ഞപ്പോൾ കിച്ചുവിൻ്റെ കയ്യിൽ നിന്ന് കാലിഗ്ലാസ്സ് വാങ്ങി അമ്മു കിച്ചനിലേക്ക് നടന്നു. കിച്ചു തൻ്റെ പുറകേ വരും എന്നായിരുന്നു അപ്പോൾ അവളുടെ മനസ്സിലെ കണക്കുകൂട്ടൽ. അമ്മു ഗ്ലാസ്സുകൾ കഴുകുന്നതിനിടയിൽ അവൾ വിചാരിച്ചതുപോലെ തന്നെ കിച്ചു അമ്മുവിനെ പിന്തുടർന്ന് അടുക്കളയിലെത്തി. അവനെ കാണുന്നുണ്ടെങ്കിലും കാണാത്ത മട്ടു നടിച്ച് നിൽക്കുമ്പോൾ അവളുടെ ചൊടികളിൽ ഒരു ഗൂഢസ്മിതമുണ്ടായിരുന്നു. അവൻ അമ്മുവിൻ്റെ തൊട്ടു പിന്നിലെത്തി നിന്നു. ഗ്ലാസ്സുകൾ കഴുകി കിച്ചൻ കൗണ്ടറിൽ വെച്ചിട്ട് അവൾ ടാപ്പ് അടച്ചു.
“എന്താ കിച്ചൂ?” തിരിഞ്ഞു നോക്കാതെ, ശബ്ദത്തിൽ കഴിയുന്നത്ര നിഷ്കളങ്കത വരുത്താൻ ശ്രമിച്ച്, അമ്മു ചോദിച്ചു.
ഉദ്വേഗം നിറഞ്ഞ നിമിഷം. ഒരു നീക്കം മതി, ഒരു സ്പർശനം മതി, ഒരു ചുംബനം മതി; അവർക്കിടയിലെ ബന്ധത്തിൻ്റെ സ്വഭാവം മാറിമറിയാൻ.
അതു തന്നെ സംഭവിച്ചു. കിച്ചുവിൻ്റെ കൈകൾ അവളുടെ അരക്കെട്ടിലമർന്നു. അമ്മുവിനെ അവൻ പിന്നിൽ നിന്ന് ചേർത്തു പിടിച്ചു.
അമ്മു: “വേണ്ട. വിട്.”
കിച്ചു അവളുടെ കഴുത്തിൽ ഉമ്മ വെച്ചു. അമ്മുവൊന്ന് ഇക്കിളിപൂണ്ട് ചിരിച്ചു.
കിച്ചു: “വിടണോ?”
അമ്മു: “വേണം.”
പിന്നെയും അവളുടെ കഴുത്തിലും ചുമലിലും അവൻ്റെ ചുടുചുംബനങ്ങൾ. “ഹാ … ങ്ം!” അമ്മുവിൽ നിന്ന് കിതപ്പിൻ്റെ ഒരു കുറുകലുയർന്നു.
“ഞാൻ വിടുമേ.” കിച്ചു പറഞ്ഞു.
“വേണ്ട.” അമ്മുവിൻ്റെ സ്വരം ദുർബലമായിരുന്നു. തരളമായിരുന്നു.
അവൾ തിരിഞ്ഞ് അവൻ്റെ രണ്ടു കവിളത്തും മാറി
💬 Comments
View all comments