Chapter Title : മച്ചിൻപുറത്തെ വിശേഷങ്ങൾ [Poovankozhy]
സുധേവനേയും നിഖിലിനേയും, അനന്തൻ, പിള്ളേരെ കൂട്ടാനായി, രണ്ടു ദിശയിലേക്കും ബൈക്കിലായി പറഞ്ഞ് വിട്ടു. ഞങ്ങൾ അവിടെതന്നെ നിന്നു.
മുഖത്ത് സ്വൽപ്പം പോലും ഭയം ഇല്ലാതെ അനന്തൻ നിൽക്കവെ, എൻ്റെ നെഞ്ചിൽ തീ ആളിക്കത്തുകയായിരുന്നു.
കാത്തു നിന്ന് അഞ്ചു നിമിഷം കടന്നതും ദൂരെ റോഡിൻ്റെ അന്ധ്യത്തിൽനിന്നും 8 ബൈക്കിൽ, 16 പേർ അടങ്ങുന്ന സംഘം വടിവാളും കമ്പുമായി വേണുകുമാറിൻ്റെ നേതൃത്വത്തിൽ ഞങ്ങളെ ലക്ഷ്യമാക്കി അതാ വരുന്നു.
അവരെ കണ്ടതും ഞാനും അനന്തനും തെറിച്ച് ഓടി. ദേശത്തെ വഴികൾ ഒന്നും എനിക്ക് അറിയാത്തതുകൊണ്ട് ഞാൻ അനന്തൻ്റെ പിന്നാലെതന്നെ പാഞ്ഞു ഓടുകയായിരുന്നു.
പെട്ടന്ന് മുന്നിൽവന്ന വാഴയിൽ ഇടിച്ച് ഞാൻ നിലത്തുവീണു.
“ഏത് താഴോളിയാണ് ഓടുന്ന വഴിയിൽ തന്നെ വാഴ വെച്ചതെന്ന്..” ആ പറയുന്ന നിമിഷം അനന്തൻ എൻ്റെ മുന്നിൽ നിന്നും കാണാതായി.
50 മീറ്റർ പിന്നിൽ വേണുകുമാർ സംഘം എന്നെ അടുക്കുമ്പോൾ, രണ്ടും കല്പ്പിച്ച് ഏതോ ദിശയിലേക്ക് ഞാൻ കഴിയുന്നത്ര വേഗത്തിൽ ഓടി തുടങ്ങി. ഇത്തവണ, ഒരു മതിലിൽ ചെന്ന് ഇടിച്ച് ഞാൻ വീണ്ടും നിലത്തു വീണു.
“ഏത് പുണ്ടച്ചിയാണ് ഇവിടെ ഈ മതിൽ പണിഞ്ഞതെന്ന്..” പറഞ്ഞുകൊണ്ട് തല ഉയർത്തവേ, മതിലിനപ്പൂറം, ഒരു പഴയ ഓടിട്ട വീട് ഞാൻ കണ്ടു.
ഒന്നും ചിന്തിക്കാതെ മതില് ചാടിയിറങ്ങി. ഒളിക്കാനായി ഞാൻ വീട്ടിലെ വിറകുപുര തേടവേ, വേണുകുമാറും സംഘത്തിൻ്റെയും ശബ്ദം ഇങ്ങ് അടുത്തേക്കെത്തി.
ഭയന്നു വിറച്ച് ഞാൻ വീടിൻ്റെ അടുക്കള ഭാഗത്തായി. ചാരിവെച്ചിരുന്ന ഒരു വലിയ മുള കമ്പിൽ മെല്ലെ പിടിച്ചുകയറി. ഓടിനു മുകളിൽ എത്തിയ ഉടനെ സംഘത്തിലെ ഒരുവൻ വടിവാളുമായി താഴെയെത്തി എന്നെ
💬 Comments
View all comments