Chapter Title : മദാലസമേട് 2.0 ട്രെയിലര്‍ [Pamman Junior]
പണം കൈക്കലാക്കി ഇപ്പോള്‍ മസ്സാജിംഗ് പാര്‍ലര്‍ തുടങ്ങുന്നു...' തോമസ് കുരുവിള പൂരിപ്പിച്ചു.
'നിങ്ങള് വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെ...' ഞാന്‍ പറഞ്ഞു.
'സൈലന്‍സ്... സംവിധായകന്‍ പറഞ്ഞാല്‍ കട്ട് കട്ടാ... കംബാക്ക് ദ പോയിന്റ്...'
(വായനക്കാരോടാ നിങ്ങളെ നെറ്റി ചുളിക്കണ്ട... ഞാനീ മദാലസമേട്ടിലുണ്ട്... ഉപ്പില്ലാത്ത മുളകില്ലല്ലോ... യേത്... ദാ അത്... അത് തന്നെ... ചിരിക്കാതെ ചിരിക്കാതെ ബാക്കി വായിക്ക് )'നമ്മുടെ പോക്കര്‍ ഹാജിയുടെ ബംഗ്ലാവ് വില്‍ക്കാന്‍ പോവുവാണെന്ന് കേട്ടു...' ഞാന്‍ പറഞ്ഞു. 'ഏത് ആ ഭൂതത്താന്‍ കോട്ടയോ...' ജേക്കബ് ഔത ഒരു സിപ്പെടുത്തു. 'അതേ... അത് നമ്മള്‍ അഞ്ചാളും കൂടി ചേര്‍ന്ന് അങ്ങു വാങ്ങുന്നു... ജേക്കബ് ഔത പ്രൊഡ്യൂസ് ചെയ്യാന്‍ പോകുന്ന പോണ്‍ ഫിലിം അവിടെ നമ്മള്‍ ഷൂട്ട് ചെയ്യുന്നു... എങ്ങനുണ്ട് എന്റെ ഐഡിയ....' 'അത് കലക്കി... ബെസ്റ്റ്... പക്ഷേ ടാനിയുടെ മസ്സാജ് പാര്‍ലര്‍ ഇന്റര്‍നാഷണലാവണം എങ്കിലേ സ്‌കൂപ്പുള്ളൂ... ' 'അത് നമുക്ക് ലെവലാക്കാന്നേ... ' സുധര്‍ ഉറപ്പിച്ച് പറഞ്ഞു.
നിങ്ങളുകരുതും അന്ന് പറഞ്ഞ് പൂര്‍ത്തിയാക്കാതെ പോയതൊന്നും ഇനി പറയില്ലെന്നും, ഇതെല്ലാം മദാലസമേട്ടില്‍ കിടന്ന് കറങ്ങത്തേയുള്ളുവെന്നും... നോ നെവര്‍... ഇതൊന്ന് വായിച്ചുനോക്കുക...
മദാലസമേടിന് കല്‍പ്പാത്തിയുമായി ഒരു ബന്ധമുണ്ട്. ആ ബന്ധം ഉണ്ടാവുന്നത് കുട്ടിക്കാനം മരിയന്‍ കോളേജിലേക്ക് പഠനത്തിനായി പോയ മദാലസമേട് സ്വദേശി അതുലില്‍ നിന്നാണ്. ഇപ്പോള്‍ മദാലസമേട്ടില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായി എത്തിയിരിക്കുന്ന സച്ചുമാധവ് എന്ന യുവതി അതുലിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. പക്ഷെ നമ്മുടെ കഥയിലെ കല്‍പ്പാത്തിയില്‍ സച്ചുമാധവ് ഒരു ഹംസം മാത്രം. ശരിക്കുള്ള കഥ മദാലസമേട്ടില്‍ നിന്നും ഇടയ്ക്ക് കല്‍പ്പാത്തി വരെ പോയി നമുക്ക് അറിയാം.
ഓര്‍മ്മയുണ്ടോ... ഇതൊക്കെയാണ് ഈ രണ്ടാം വരവില്‍ നമ്മള്‍ പൂര്‍ത്തീകരിക്കാന്‍ പോവുന്നത്... ഏവരുടെയും നിറഞ്ഞ മനസ്സോടെയുള്ള ആശീര്‍വാദങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്... മദാലസമേട് 2.1 ഉടന്‍ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് തത്ക്കാലം വിടപറയുന്നൂ... ഞാന്‍ നിങ്ങളുടെ പമ്മന്‍ ജൂനിയര്‍....
💬 Comments
View all comments