Chapter Title : മദാലസമേട് ഇതുവരെ [പമ്മൻ JR]
ചോദിച്ചു.
''ഡോ...ഹണി ട്രാപ്പെന്നാല്‍ മ്മെടെയോരു മന്ത്രീന്റെ കസ്സേര ഒരു ചാനലുകാര് മറിച്ചിട്ടില്ലേ അതേ സാധനം പെണ്ണിനെ ഇറക്കി കളിക്കണം... അതൊരു ഒന്നൊന്നര കളിയായിരിക്കും...''
''അതിന് ആരാണ് റിയാസേ അങ്ങനൊരു പെണ്ണുണ്ടാവുമോ...''
''യേസ്... തീര്‍ച്ചയായും ഉണ്ട്... ആളെന്റെയൊരു എഫ്ബി ഫ്രണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ കട്ടകമ്പനിയാണ്... ഗോപന്‍താഴത്തുവീട്ടിലിനെ മുട്ടാന്‍ അവള്‍ തന്നെ മതി... അപ്പോള്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കോ... മദാലസമേട്ടില്‍ വിദേശികള്‍ പിക്‌നിക്കിന് വന്ന് അടിച്ചുപൊളിക്കുന്ന പിക്‌നിക് ഹബ്ബ് ഉദ്ഘാടനം ചെയ്യുന്ന ദിവസത്തേക്ക്. അത് മാത്രമല്ല നമ്മള്‍ മൂവരും ഏ... കച്ചവാ എന്ന് പറയും പോലെ ചുണ്ടിലൊരു സിഗരറ്റും മുഖത്തൊരു കൂളിംഗ് ഗ്ലാസുമായി രാജാക്കന്മാരെപോലെ ആവുന്ന ദിവസത്തിനു വേണ്ടി...'' റിയാസ് ഖാന്‍ ഉറച്ച ശബ്ദത്തെടെ പറഞ്ഞു.
******** ********* **********’’’’
കുറ്റാകൂരിരുട്ടില്‍ പ്രതീഷ് ശരീരമാസകലം വള്ളികളാല്‍ ബന്ധിക്കപ്പെട്ട് ഉയര്‍ത്തിക്കുത്തിയ മരക്കഷ്ണങ്ങളില്‍ കിടക്കുകയാണ്. താന്‍ പരിപൂര്‍ണ്ണ നഗ്നനാണെന്ന് പ്രതീഷിന് മനസ്സിലായി. ശരീരത്തില്‍ തുളച്ചുകയറുന്ന തണുപ്പ്. മദാലസമേടിന്റെ കിഴക്കേചെരുവിരെ കാട്ടില്‍ നിന്ന് കുറുനരിയുടെ ഓലിയിടല്‍. ശരീരമാസകലം നീറുന്ന വേദനയുമായി പേടിച്ചരണ്ട് കിടക്കുകയാണ് പ്രതീഷ്. ആകാശത്ത് നിറയെ നക്ഷത്രങ്ങള്‍... പെട്ടെന്ന് താന്‍ കിടക്കുന്ന പൊന്തക്കാടിന്റെ തെക്കേമൂലയ്ക്ക് ഒരു വെളിച്ചം കണ്ടു. അധികം വെളിച്ചമില്ലാത്ത ഒരു തീപ്പന്തം. അത് പിടിച്ചുകൊണ്ടുവരുന്നത് ആരാണെന്ന് കാണാന്‍ കഴിയുന്നില്ല. ആ തീപ്പന്തം തന്റെ കാല്‍പാദങ്ങള്‍ക്കടുത്ത് കുത്തിനിര്‍ത്തിയത് പ്രതീഷ് കണ്ടു.
നല്ല ചന്ദനത്തിന്റെ ഗന്ധം അന്തരീക്ഷത്തില്‍ പരക്കുന്നു. തീപന്തത്തിന്റെ പുകയ്‌ക്കൊപ്പം ആ മുഖം. ദേവമ്മ.
കാഷായ വസ്ത്രം ധരിച്ച് കഴുത്തില്‍ വലിയ രുദ്രാക്ഷങ്ങള്‍ അണിഞ്ഞ് ദേവമ്മ. അവരുടെ മാറില്‍ വസ്ത്രത്തിനിടയിലൂടെ മുലച്ചാല്‍ വ്യക്തമായി കാണാം. അതില്‍ നിന്ന് ബ്ലൗസ് ഇടാതെ ആ
💬 Comments
View all comments