Chapter Title : മദനപൊയിക 6 [Kannettan]
"വല്ലാത്തൊരു കഷ്ടയിപ്പോയ് ഇത്!" അമ്മ അമ്മയുടെ സങ്കടം പറഞ്ഞു.
"മിണ്ടാതെ.. അടങ്ങി ഒതുങ്ങി റസ്റ്റെടുത്തോ, ഇല്ലേൽ വീണ്ടും ഒരുമാസം കിടക്കേണ്ടി വരും കേട്ടല്ലോ! അമ്മ മാരയാൽ കുറച്ചെങ്കിലും അനുസരണ വേണം!" ഞാനമ്മയെ കളിയായി ഉപദേശിച്ചു.
പോകുന്ന വഴിക്ക് കുറച്ച് ഫ്രൂട്ട്സ് ഒക്കെ വാങ്ങി ഞങൾ നേരെ ചെമ്പകശ്ശേരിക്ക് വിട്ടു.
"അല്ലാ ഇതാരോകയാ വരണേ...!!!!" ഇളയമ്മ ഞങ്ങളെ കണ്ട് ഭയങ്കര സന്തോഷത്തിൽ അകത്തേക്ക് സ്വാഗതം ചെയ്തു.
ധമോദരാപ്പൻ എഴുന്നേറ്റ് വന്ന്,
"ഞാനിന്നലെ കൂടി സീതയോട് പറഞ്ഞതെയുള്ളു.. രാമേട്ടനെയും നിർമലേടത്തിയെയും ഇങ്ങോട്ടുന്നും ഇപ്പൊ കാണാറില്ലലൊന്ന്. നമുക്കൊന്ന് അവിടേം വരെപോയലൊന്നു"
അതും പറഞ്ഞ് ഞങ്ങളെല്ലാവരും സോഫയിലിരുന്നു.
"ഒന്നും പറയണ്ട സീതേ.. കാൽമുട്ടിന് തേയ്മാനം കാരണം നടക്കാനൊന്നും വയ്യായിരുന്നു, കുറച്ചായിട്ട് ഫുൾ റെസ്റ്റിലായിരുന്നു" അമ്മ ഇളയമ്മയോടായി പറഞ്ഞു.
"അയ്യോ എന്നിട്ട് ആരും പറഞ്ഞ് കെട്ടില്ലാലോ! അറിഞ്ഞിരുനേൽ ഞങ്ങളങ്ങോട്ട് വന്നേനെ" ഇളയമ്മ ഞങ്ങളോടായി പറഞ്ഞു.
"ഏയ്.. അങ്ങനെ പറയതക്കഥയൊന്നും ഇല്ലെന്നെ.. ഫിസിയോതെറാപ്പി ചെയ്യാനുണ്ട്.. ഇപ്പൊ നല്ല സുഖമുണ്ട്." അമ്മ കൂട്ടിച്ചേർത്തു.
"ഓർക്കാപ്പുറത്ത് ഓരോ വയ്യായിക വരുന്നതെ.!" ധമോദരപ്പൻ എല്ലാവരോടും കൂടി പറഞ്ഞു.
അങ്ങനെ ഞങൾ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു,
"നീ സംസരിച്ചോടിരിക്കണ്ട് അവർക്ക് കുടിക്കാൻ ചായ എടുക്ക്" ആപ്പൻ ഇളയമ്മയോടായി പറഞ്ഞു.
"സംസാരത്തിൻ്റെ ഇടയിക്ക് ഞാനതങ്ങ് മറന്നു"
ഇളയമ്മ ചായ ഇടാനായി അടുക്കളയിലേക്ക് പോയി, കൂടെ അമ്മയും.
അത് കഴിഞ്ഞ് ആപ്പനും അച്ഛനും ഓരോരോ ആഗോളകര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാ ഞാൻ പോസ്റ്റായി.
അപ്പോഴേക്കും ചായയും പലഹാരങ്ങളുമായി ഇളയമ്മയുടെ അമ്മയും വന്നു. ഞങൾ ചായയും പലഹാരങ്ങളും കഴിക്കാൻ തുടങ്ങി.
"പിള്ളേരൊക്കെ എവിടെ ഇളയമ്മേ"
💬 Comments
View all comments