Chapter Title : മദയാന [Achuabhi]
അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
ഈ ഏട്ടന്റെയൊരു കാര്യം.... അവൾ കൊഞ്ചിക്കൊണ്ടു അകത്തേക്ക് കയറി.
_________________
ഇതിനിടയിൽ നാസർ ഇക്കയെ വിളിച്ചു അവിടേക്കുള്ള വഴിയൊക്കെ മനസിലാക്കിവെച്ച സതീഷ് ബുധനാഴ്ച രാവിലെ തന്നെ വണ്ടിയുമെടുത്തു അങ്ങോടു വിട്ടു. കുറച്ചു ദൂരം ഉണ്ടെങ്കിലും നമ്മുടെ ലക്‌ഷ്യം ആണല്ലോ പ്രധാനം....
പറഞ്ഞപോലെ സ്ഥലമെത്തുമ്പോൾ വണ്ടി ചെന്ന് നിന്നത് രണ്ടുനിലയിലായി പണിത കൊട്ടാരം പോലെയുള്ള ഒരു വീടിന്റെ മുന്നിലായിരുന്നു. പുറത്തുനിന്നു കണ്ടപ്പോൾ തന്നെ ശരിക്കും സതീഷിന്റെ കിളിപോയ അവസ്ഥ ആയിരുന്നു ഇതുതന്നെ ആണോ എന്ന് ഉറപ്പില്ല...... വണ്ടിയിൽ ഇരുന്നുകൊണ്ട് തന്നെ ഫോണെടുത്തു ഇക്കയെ വിളിക്കാൻ നോക്കുമ്പോൾ ആണ് തന്റെ വീടിനേക്കാളും വലിയൊരു പോർച്ചിൽ ഇക്കയുടെ കാർ കിടക്കുന്ന കണ്ടത്. അവൻ വേഗം ഫോൺ പോക്കറ്റിൽ വെച്ച്.... ഇനിയെന്ത് സംശയം ഇതുതന്നെ ഇറങ്ങി ഗേറ്റ് മെല്ലെ തുറന്നു വണ്ടിയുംകൊണ്ട് അവൻ അകത്തേക്ക് കയറി....
ആരെയും കാണാത്തതുകൊണ്ട് കാളിങ് ബെൽ അമർത്തികൊണ്ടു ആ വീടിന്റെ ഭംഗി ശരിക്കുമോന്നു ആസ്വദിച്ചു..
അഹ് "" ആരിത് സതീഷോ...... കേറിവാ ഇങ്ങോട് ഞാൻ തന്നെ കാത്തിരിക്കുകയായിരുന്നു."" അകത്തുനിന്നു ഇറങ്ങിവന്ന നാസറിക്കയുടെ സ്നേഹത്തോടെയുള്ള വിളിയിൽ അവൻ അലിഞ്ഞു പോയിരുന്നു.. ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി."
സൽമാ ………………………… ഞാൻ പറഞ്ഞ ആള് വന്നിട്ടുണ്ട് കെട്ടോ കുടിക്കാൻ എന്തേലും എടുക്കു. ഇക്ക കുറച്ചുറക്കെ അടുക്കളയിലേക്കായിരിക്കും നോക്കിവിളിച്ചുകൊണ്ട് പറഞ്ഞു..
അവനാണെങ്കിൽ വീടും വീടിനകവും കണ്ടു ഞെട്ടിയിരുന്നു. ഇരിക്കടോ സതീഷേ.....
രണ്ടുപേരും ഇരുന്നുകൊണ്ട് സംസാരിക്കാൻ തുടങ്ങി.""
അഹ് പിന്നെ, നമ്മുടെ വീടിനുപുറകിലുള്ള ഔട്ട്ഹൌസിലും അടുക്കളയോട് ചേർന്ന് പാചകമൊക്കെ ചെയ്യുന്ന സ്ഥലത്തുമൊക്കെ ഒന്ന് പെയിന്റ് ചെയ്യണം... സതീഷ്
💬 Comments
View all comments