0%

Chapter Title : മദയാന [Achuabhi]

Author : Achuabhi Read All Parts 13.1K

വണ്ടി സൈഡിലേക്കൊതുക്കികൊണ്ട് കാറിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു. കണ്ടാൽ ഒരു അന്പത്തിയഞ്ചു വയസ്സൊക്കെ പ്രായം തോന്നിക്കുന്ന ഒരു മനുഷ്യൻ വേഷം മുണ്ടു ഷിർട്ടുമാണ്..""

അയാൾ വേഗം അവളുടെ അടുത്തേക്ക് വന്നു കാര്യങ്ങൾ തിരക്കി... കൈമുട്ട് മുറിഞ്ഞത് കണ്ടു ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ നിർബന്ധിച്ചെങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു. അവസാനം കൂടി നിന്ന ആളുകളുടെ നിർബന്ധത്തിനു വഴങ്ങി അവൾ അയാളുടെ കൂടെ കാറിൽ കയറി.

നോക്കി ഇറങ്ങേണ്ടയോ മോളെ."" എന്തെങ്കിലും പറ്റിയെങ്കിലോ. ??

അത് ഞാൻ പെട്ടന്നു ശ്രദ്ധിക്കാൻ പറ്റിയില്ല....

മ്മ്മ് "" കുഴപ്പമില്ല."" ഹോസ്പിറ്റലിൽ പോയി മരുന്ന് വയ്ക്കാം എന്തായാലും." പേടിക്കണ്ടാ കെട്ടോ അയാൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ ആണ് അവൾ നല്ലപോലെ അയാളെ ശ്രദ്ധിക്കുന്നത് തന്നെ.""" മുടിയൊക്കെ ഒരുപാട് നരച്ചിട്ടുണ്ട്.'' വിലകൂടിയ സ്പ്രേയയുടെ മണം അവളുടെ മൂക്കിലേക്ക് തുളഞ്ഞു കയറി.

എന്താ മോളുടെ പേര് ??

രമ്യാ.....

ആരൊക്കെയുണ്ട് വീട്ടിൽ...... ?

ചേട്ടനും ഞാനും മാത്രമേ ഉള്ളു... ഞാൻ ഇവിടെ ഒരു തുണിക്കടയിൽ ജോലിചെയ്യുവാ"

ഭർത്താവിനെന്താ പരിപാടി ??

ഏട്ടൻ പെയിന്റിംഗ് പണിയാണ്..........

മ്മ്മ് "" കാര്യങ്ങൾ ഓരോന്നും ചോദിച്ചറിഞ്ഞ അയാൾ വേഗം ഹോസ്പിറ്റലിൽ എത്തി. അകത്തേക്ക് കയറി മരുന്നൊക്കെ വെപ്പിച്ചു"" ഹോസ്പിറ്റലിലെ പൈസയും കൊടുത്തു പുറത്തിറങ്ങുമ്പോൾ അവൾ അയാൾ നോക്കി പുഞ്ചിരിച്ചു....

പോകണ്ടായോ ???

ഞാൻ ചേട്ടനെയൊന്നു വിളിക്കട്ടെ ""

ഹ്മ്മ്മ് "" അതുകൊള്ളാമല്ലോ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ അറിയാമെങ്കിൽ വീട്ടിൽ വിടാനും എനിക്ക് അറിയാം കെട്ടോ." മോള് വണ്ടിയിലോട്ടു കയറ്.... അവളുടെ തോളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

എന്താ പേര് ??

എന്റെയാണോ ??

മ്മ്മ്മ്......

💬 Comments

View all comments