0%

Chapter Title : മധുര മനോഹര മോഹം 3 [Flying Monk]

Author : Flying Monk Read All Parts 214.2K

ഞാനും അമ്മയും അത് കണ്ടില്ലെങ്കിലും ഏട്ടത്തിയത് കണ്ട്

"തള്ളേ...വെള്ളം ദേ തിളക്കുന്നെന്ന്"പറഞ്ഞു വീണ്ടും തുള്ളിയതും അമ്മ പെട്ടന്ന് അതിലേക്ക് ചായ പൊടിയും പഞ്ചസാരയുമിട്ടു സ്റ്റോവ് ഓഫ്‌ ചെയ്തു എന്നിട്ട്

"ദേ പെണ്ണേ...മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഇത്രേം പ്രായമായെന്നൊന്നും ഞാൻ നോക്കില്ലടിച്ചു ചന്തിലെ തൊലിയുരിക്കും"എന്ന് അമ്മ തിരിച്ചു കലിച്ചതും ഏട്ടത്തിയടങ്ങി എന്നിട്ട്

"അല്ലേലും നിങ്ങളുടെ കണ്ണെന്റെ ചന്തിയിൽ ആണെന്ന് എനിക്കറിയാം"ന്ന് മെല്ലെ പിറുപിറുത്ത് കൊണ്ട് ചുണ്ട് കോട്ടി കാണിച്ചു.

"എന്താടി പിറുപിറുക്കണേ"ന്ന് അമ്മ കലി വിടാതെ ചോദിച്ചതും ഒന്നുല്ലെന്ന് ചുമൽ കൂച്ചി കൊണ്ട്

"നിനക്ക് കോളേജിൽ പോവാനായില്ലേടാ...?"ന്ന് ചോദിച്ച് എന്റെ നെഞ്ചത്തോട്ടായി

"അതിനു റോഷുന്റെ ഒരുക്കം കഴിയണ്ടേ"ന്ന് തിരിച്ചു ചോദിച്ചതും

"നേരത്ത് ഒരുങ്ങി തീരണേൽ നേരത്തും കാലത്തും എണീക്കണം,അതെങ്ങനാ രാത്രി കുത്തി മാറിയാഞ്ഞിട്ട് അവൾക്കെന്തായിരുന്നു"ന്നും പറഞ്ഞു എന്നോട് വീണ്ടും കലിച്ചതും

"ഇതൊക്കെ എന്തിനാ എന്നോട് പറയണേന്ന്"തിരിച്ചു ചോദിച്ചതും അതിനെന്തോ തിരിച്ചു പറയാൻ തുടങ്ങുമ്പോഴാണ് ഏട്ടത്തിയെന്നെ ശെരിക്ക് ശ്രദ്ധിക്കുന്നത് ഒരു പിങ്ക് ഫുൾ സ്ലീവ് ഷർട്ടും ബ്ലൂ ജീൻസുമാണെന്റെ വേഷം,എന്റെ ഷർട്ടിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട്

"നീ ഈ ചുളിഞ്ഞ ഷർട്ടും ഇട്ടോണ്ടാണോ കോളേജിൽ പോണേ"ന്ന് ചോദിച്ചോണ്ടായി കോളേജിൽ പോവണല്ലോന്ന് ആലോചിച്ചു ഇതെടുത്തിട്ടപ്പോൾ ചുളിവുണ്ടോന്ന് ഒന്നും നോക്കാൻ പറ്റീല പക്ഷെ,ഏട്ടത്തി കരുതിയത് വേറെയാണ് എന്നേം അമ്മേം തുറിച്ചു നോക്കി കൊണ്ട്

"ദേ ചെക്കാ മര്യാദക്ക് പോയി മാറ്റിക്കോ,അല്ലേൽ ഇങ്ങ് അഴിച്ച് താ ഞാൻ അയൺ ചെയ്ത് കൊണ്ടേ തരാം"എന്നു പറഞ്ഞു തുള്ളിയതും

"അതൊന്നും കുഴപ്പമില്ല" ന്ന് പറയാൻ വാ തുറക്കും മുന്നെ

"ദേ മര്യാദക്ക് ഊരി തന്നോ അല്ലേൽ പോയി മാറ്റ്"എന്നും

💬 Comments

View all comments