0%

Chapter Title : മധുര മനോഹര മോഹം 6 [Flying Monk]

Author : Flying Monk Read All Parts 250.4K

നീയൊക്കെ എന്റെ കൺവെട്ടത്ത് വേണം...അതിനു വേണ്ടി പറഞ്ഞതാ ഞാൻ...."ഒരു ചിരിയോടെ കാര്യമായി പാർവതി പറഞ്ഞതും

ആകെ അയ്യേ ന്ന് ആയി പോയി കവിതക്ക് അത് കണ്ടതും ആദിക്ക് ചിരി പൊട്ടി,അത് കണ്ടതോടെ കവിത അവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി.ഇതെല്ലാം കണ്ട് ചിരിയോടെ നിന്ന റോഷ്നയെ നോക്കി

"ഇനി നിന്റെ തീരുമാനം എന്താ...?"ന്ന് ചോദിച്ചതും ഒരു നാണത്തോടെ

"എനിക്ക് ഒരു കുഴപ്പോം ഇല്ല..."എന്ന് പറഞ്ഞതും

"എന്തിനു കുഴപ്പം ഇല്ലന്ന്..."പാർവതി ഒന്ന് കൂർപ്പിച്ചു ചോദിച്ചു.അത് കണ്ട് ഒന്ന് ഞെട്ടി

"അല്ല...ഇവിടെ നിൽക്കാൻ കുഴപ്പമൊന്നും ഇല്ലാന്ന്..."എങ്ങനെയൊക്കെയോ റോഷ്ന പറഞ്ഞൊപ്പിച്ചു.അതൂടെ കേട്ടത്തോടെ അവിടെ ആകെ ചിരി പടർന്നു.

"കവീ നീ ഇതൊന്നും വീട്ടിൽ പറയണ്ട...അവിടെ മടുത്തപ്പോ നീ ഇങ്ങോട്ട് പോന്നു...അവൻ ഇടക്കിടക്ക് വന്ന് പോകും അത്രേം മതി,ഇത് വല്ലോം ആരേലും അറിഞ്ഞു കഴിഞ്ഞാൽ നമ്മൾക്ക് ആരുടേം വാ മൂടി കെട്ടാൻ ഒന്നും പറ്റില്ല,അത് കൊണ്ട് തൽക്കാലം ആരും ഒന്നും അറിയണ്ട..."ആ രംഗം ഒന്ന് ശാന്തമായതും

പാർവതിയുടെ തീരുമാനം വന്നു.അത് അവരെല്ലാം സമ്മതിച്ചു അവിടെ നിന്ന് പോകാൻ നിന്നതും

"എടി പെണ്ണുങ്ങളെ...നീ ഒക്കെ ഇവിടുണ്ട് എന്ന് കരുതി ഞാനും ഇവനും വെറുതെയിരിക്കുമെന്ന് കരുതണ്ട...പിന്നെ നിങ്ങൾക്ക് എന്തേലും വേണേൽ അവനോട് പറഞ്ഞ മതി...എനിക്കൊരു കുഴപ്പോം ഇല്ല...ഇനി നമ്മൾക്ക് നമ്മളെ ഒള്ളു...നിനക്ക് ഒക്കെ വേണ്ട പോലെ ഇവിടെ കഴിയാം ആരും ഒന്നും പറയില്ല"പാർവതി കാര്യങ്ങൾ വ്യക്തമാക്കിയതും റോഷ്ന നാണിച്ചു

കൂമ്പിയപ്പോൾ കവിത അയ്യേ ന്നും പറഞ്ഞു ചുണ്ട് കോട്ടി കാണിച്ചു.എല്ലാവരും നിറഞ്ഞ മനസ്സോടെ അവരവരുടെ റൂമിലേക്ക് പോയി...

മാസങ്ങൾ നീങ്ങി എല്ലാവരുമായി നന്നായി അടുത്തെങ്കിലും അമ്മയുമായി അല്ലാതെ

💬 Comments

View all comments