0%

Chapter Title : മധുര നാരങ്ങ [Bency]

Author : bency007 Read All Parts 1063

ചപ്പാത്തിയും മുട്ട കറിയുമായിരുന്നു
കൃഷ്ണപ്രിയ പ്യുർ വേജിറ്റെറിയൻ ആയിരുന്നു അവൾ കിഴങ്ങ് കറി ആണ് കഴിച്ചത് അവളുടെ മൊട്ട കൂടെ നിസു എടുത്ത് കഴിച്ചു
"ചുമ്മാതല്ലെടീ നീ ഇങ്ങനെ തടിച്ചു തടിച്ചു വരുന്നത് "
ശരണ്യ ആണ് പറഞ്ഞത്
"അതെ ഇത് തടി അല്ല ഇത് നാച്ചുറൽ കേരള ബ്യൂട്ടി ആണ് അല്ലാതെ നിന്നെ ഒന്നും പോലെ ദാരിദ്ര്യം പിടിച്ച ശരീരം അല്ല എന്റെ "
നിസു അത് പറഞ്ഞപ്പോ റൂബിക്കും ചിരി വന്നു
കാരണം ആക്കൂട്ടത്തിൽ ശരീരത്തിന്റെ കൊഴുപ്പ് നിസുവിനും റിബിക്കും ആയിരുന്നു ഉള്ളത്
ശരണ്യയും മെലിഞ്ഞിട്ടാണ് എങ്കിലും കൃഷ്ണപ്രിയയുടെ അത്ര സ്കെൽട് അല്ല
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോ സീനിയർസ് പെൺകുട്ടികൾ രൂക്ഷമായി നോക്കുന്നത് ശ്രദ്ധിച്ച്ചെങ്കിലും ശരണ്യ അങ്ങോട്ട് പിന്നെ നോക്കാൻ പോയില്ല
കോളേജിൽ തന്നെ റാഗിങ് ചെയ്ത കുട്ടികൾ ഒക്കെ ആക്കൂട്ടത്തിൽ ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു
ആഹാരം കഴിച്ചു എല്ലാവരും റൂമിൽ പോയി കൃഷ്ണപ്രിയ ബുക്സ് എടുത്ത് പഠിക്കാൻ ഇരുന്നു
ശരണ്യ മൊബൈലിൽ ഗെയിം കളിക്കുന്നു
റൂബി വന്ന പാടെ കേറി കമിഴ്നാടിച്ഛ് കിടന്നു
നിസു ഫോണിൽ സംസാരിക്കുന്നു അവള്ടെ സംസാരവും മറ്റുംകണ്ടാൽ അറിയാം അങ്ങേ അറ്റത്ത് ഏതോ കാമുകൻ ആണെന്ന്
10 മണി ആയപ്പോ വാർഡൻ വന്നു ചെക്കിങ്ങിനു റൂമിൽ എല്ലാ. ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് അവർ പോയി
അവർ പോയ പിറകിന് വാതിലിൽ കൊട്ട് കേട്ട് കൃഷ്ണപ്രിയ കരുതി വാർഡൻ വീണ്ടും വന്നതാണെന്ന്
"നാശം കാലമാടത്തികൾ ഹും "
എന്ന് പ്രാകിക്കൊണ്ട് ശരണ്യ പോയി വാതിൽ തുറന്നതും സീനിയഴ്‌സ് 5 പെൺകുട്ടികൾ അകത്തേക്ക് കയറി
അവർ കയറിയതും ഡോർ അടച്ചു
"ആഹാ പുതിയ അഡ്മിഷൻ ഒക്കെ ഉണ്ടല്ലോ "
കൂട്ടത്തിൽ ഒരുത്തി കൃഷ്ണപ്രിയയെ നോക്കി പറഞ്ഞു
അപ്പോഴേക്കും റൂബിയും എണീറ്റു നിസുവും ഫോൺ വെച്ചു വന്നു അനങ്ങാതെ നിന്നു
കയറി വന്ന സീനിയഴ്‌സ് ഓരോ ഇടത്തായി ഇരിപ്പുറപ്പിച്ചു
"ഹാ എന്നാ പിന്നെ മക്കള് യൂണിഫോം ഇട്ട് ലൈൻ ആയിട്ട് നിന്നോ.. വേഗം ആയിക്കോട്ടെ "
ശരണ്യയുടെ ബെഡിൽ ഇരുന്ന ഒരുത്തി പറഞ്ഞു
കൃഷ്ണപ്രിയ അത് കേട്ട് തന്റെ വൈറ്റ് കോട്ട് എടുക്കാൻ തിരിഞ്ഞപ്പോ ഇപ്പുറത്തു നിന്ന ഒരുത്തി തടഞ്ഞു നിർത്തി
"ടീ ടീ കോട്ടും സ്റ്റെതസ്കോപ്പും ഇട്ട് ഓപ്പറേഷൻ തിയേറ്ററിൽ പോകാൻ ഒന്നും അല്ല. ടീ.. നിസു എൽസ നിന്റെ യൂണിഫോം ഇട്ട് ഇവളെ ഒന്ന്

💬 Comments

View all comments