0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 4 [ഗില്ലി ബാല] [End of banglour days]

Author : Gilli Bala Read All Parts 6.9K

നാട്ടിലേക്ക് തിരിക്കാം.

ലഗേജുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഐഷു. പ്രിയപ്പെട്ട ഇടം വിട്ടുപോകുന്നതിന്റെ ഒരു വിഷമം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
​പെട്ടെന്നാണ് ഫൈസിയുടെ ഫോൺ ബെല്ലടിച്ചത്. സ്ക്രീനിൽ 'ഇളയമ്മ' എന്ന പേര് തെളിഞ്ഞു. കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ ഫൈസിയുടെ ഉപ്പയുടെ അനിയത്തിയാണ് അവർ.

ആ ഫോൺ സ്ഥിരമായത് കൊണ്ട് തന്നെ ആ ഫോൺ കോൾ ഫൈസിക്ക് ഒരു ആശങ്കയും നൽകിയില്ല.

​"ഇതാ ഇളയമ്മ വിളിക്കുന്നു... നമ്മുടെ റിലീസ് ഓർഡർ വന്നോ എന്ന് തിരക്കാനായിരിക്കും,"

ഫൈസി ഫോണിലേക്ക് നോക്കി ഐഷുവിനോട് പറഞ്ഞു.
​ഐഷു ഒരു ചെറുപുഞ്ചിരിയോടെ അവനെ നോക്കി. ആ ഫോൺ കോളോടെ അവരുടെ ജീവിതത്തിലെ ഒരു വലിയ അധ്യായം അവസാനിക്കുകയാണെന്നും പുതിയൊരു ലോകത്തേക്ക് അവർ കാലെടുത്ത് വെക്കാൻ പോകുകയാണെന്നും അവൾ തിരിച്ചറിഞ്ഞു.
​ഫൈസി ഫോൺ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു.

​"ഹലോ... ഇളയമ്മേ…”

കുറെ അന്വേഷണങ്ങൾക്ക് ഒടുവിൽ അവർ തന്റെ മകളെ പറ്റി ചോദിച്ചു.. അവൻ ഒരു പുഞ്ചിരിയോടെ ഇപ്പോൾ കൊടുക്കാം എന്ന് പറഞ്ഞ് ഐഷുവിനു നേരെ ഫോൺ നീട്ടി..

നാട്ടിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുന്നതിനിടയിൽ അവൾ സന്തോഷത്തോടെ ഫോൺ എടുത്തു.

​"ഉമ്മാ... ഞങ്ങൾ നാളെ രാവിലെ ഇറങ്ങും. എല്ലാം റെഡിയാക്കി വെച്ചോ," അവൾ ആവേശത്തോടെ പറഞ്ഞു.

​പക്ഷേ മറുഭാഗത്ത് ഉമ്മയുടെ ശബ്ദം അല്പം പരിഭ്രമത്തിലായിരുന്നു. "മോളേ... ഐഷൂ... ഒരു ചെറിയ പ്രശ്നമുണ്ട്. നാളെ നിനക്ക് ഇങ്ങോട്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല."

​ഐഷുവിന്റെ മുഖത്തെ ചിരി മാഞ്ഞു.

"അതെന്താ ഉമ്മാ? ക്വാറന്റൈൻ കഴിഞ്ഞല്ലോ."

​"അതല്ല മോളേ... ഇന്നലെ നമ്മുടെ നാട്ടിലെ ബേക്കറിയിൽ വന്ന ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു.

💬 Comments

View all comments