Chapter Title : മധുര പതിനെട്ടിൽ ആയിഷ 5 [ഗില്ലി ബാല]
അസൂയ തോന്നിയെങ്കിലും, പഴയതുപോലെ അവർ തമ്മിലുള്ള ആ ആത്മബന്ധം കാണുമ്പോൾ അവന് സന്തോഷവും തോന്നി.
പക്ഷേ, ഈ വീടിനുള്ളിൽ ഇനി ഒളിച്ചു കളിക്കാൻ അജു ഒരു വലിയ വെല്ലുവിളി തന്നെയാകുമെന്ന് ഫൈസിക്ക് ഉറപ്പായി.
അജുവിനെ ഒന്ന് നോക്കിയാൽ അറിയാം, അവൻ ഒരു കറതീർന്ന ഫുട്ബോൾ ഭ്രാന്തനാണെന്ന്.
മെലിഞ്ഞ് നീളമുള്ള ശരീരം, ഓടിത്തഴമ്പിച്ച കാലുകൾ. നാട്ടിലെ ലോക്കൽ ക്ലബ്ബിലെ വിങ്ങറാണ് അവൻ.
ഫൈസിക്ക് ഐഷുവിനോട് ഒരു പരിഗണനയും സംരക്ഷണബോധവുമാണെങ്കിൽ അജുവിന് അവൾ ഒരു ചങ്ങാതി മാത്രമാണ്. ചെറുപ്പത്തിൽ ഫൈസി അവളെ എടുത്ത് നടക്കുമ്പോൾ, അജു അവളുടെ തോളിൽ കൈയ്യിട്ട് ചെളിയിൽ കളിച്ചു നടന്നവനാണ്.
എങ്കിലും, ഒരേ പ്രായക്കാരായത് കൊണ്ട് (അവൻ അവളെക്കാൾ വെറും രണ്ട് മാസം മൂത്തതാണ്) അജുവിന്റെ കണ്ണുകൾ ഇടയ്ക്ക് അവളുടെ മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്.
അവളുടെ സംസാരത്തിലും ശരീരത്തിലും വന്ന ഓരോ വളർച്ചയും ആ പ്രായത്തിന്റെ കൗതുകത്തോടെ അവൻ അറിയാതെ നോക്കിപ്പോകാറുണ്ട്.
ഫൈസി പതുക്കെ അവിടെ നിന്നും മാറി താഴേക്ക് പോയി. അവർ തമ്മിലുള്ള ആ ആത്മബന്ധത്തിൽ താൻ ഒരു തടസ്സമാകേണ്ട എന്ന് അവൻ കരുതി. അവർ ഫൈസി വന്നത് അറിഞ്ഞതുപോലുമില്ല.
"എന്താടാ നോക്കുന്നത്? നീയിപ്പോ എന്നെക്കാൾ ഉയരം വെച്ചല്ലോ," ഐഷു അവന്റെ മുറിയിലെ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.
അജു മുണ്ടൊന്ന് മുറുക്കിയുടുത്ത് അവളുടെ അടുത്തേക്ക് വന്നു. "നീയും മോശമൊന്നുമല്ലല്ലോടി... ബാംഗ്ലൂർ പോയിട്ട് ആകെ അങ്ങ് തടിച്ചല്ലോ. അവിടെ ഫുഡ് അടി മാത്രമായിരുന്നോ പരിപാടി?"
അവൻ അവളുടെ തോളിൽ ഒന്നുകൂടി തട്ടി.
"അതൊക്കെ പോട്ടെ, ഇന്നത്തെ മാച്ച് എന്തായി? വലിയ ബിൽഡപ്പ് ഒക്കെയായിട്ടാണല്ലോ പോയത്,"
💬 Comments
View all comments