Chapter Title : മധുര പതിനെട്ടിൽ ആയിഷ 7 [ഗില്ലി ബാല]
പ്രാക്ടീസ് ഉണ്ടോ?" ആമി സംശയത്തോടെ ചോദിച്ചു.
"ഉണ്ട്, സെലക്ഷൻ വരാൻ പോവുകയല്ലേ. വേഗം വാ," ആ പെൺകുട്ടി നിർബന്ധിച്ചു.
ആമി ഐഷുവിനെ നോക്കി. തനിച്ചാക്കി പോകാൻ മടിയുള്ളതുപോലെ.
"നീ പൊയ്ക്കോ ആമീ... ഞാൻ ഇവിടെ ഇരുന്നോളാം. കളി കാണാലോ," ഐഷു അവൾക്ക് ധൈര്യം നൽകി.
"ശരി, ഞാൻ വേഗം വരാം," എന്ന് പറഞ്ഞ് ആമി എഴുന്നേറ്റു പോയി.
ഗാലറിയിൽ നിന്നും ആമി അകന്നു പോകുന്നത് ദൂരെ മൈതാനത്ത് നിന്ന് ഷാനി കാണുന്നുണ്ടായിരുന്നു.
തന്റെ മുന്നിലെ തടസ്സം മാറിയത് കണ്ടതും ഷാനിയുടെ കണ്ണുകളിൽ ഒരു വന്യമായ തിളക്കം വന്നു. ഐഷു ഇപ്പോൾ ഗാലറിയിൽ തനിച്ചാണ്... അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.
ആമി കണ്മുന്നിൽ നിന്നും മറഞ്ഞതും ഗാലറിയിലെ ആൾക്കൂട്ടത്തിനിടയിലൂടെ ഷാനി ഐഷുവിന്റെ അടുത്തേക്ക് നടന്നു വന്നു.
അവന്റെ നടപ്പിലും നോട്ടത്തിലും ഒരു പ്രത്യേക വേഗതയുണ്ടായിരുന്നു. ഐഷുവിന്റെ അടുത്തെത്തിയതും യാതൊരു അനുവാദവും ചോദിക്കാതെ അവൻ അവളുടെ തൊട്ടടുത്ത് വന്നിരുന്നു.
ഷാനിയുടെ ശരീരത്തിൽ നിന്നുള്ള ആ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധം ഐഷുവിൽ ഇന്നലത്തെ ഓർമ്മകൾ ഉണർത്തി.
"എന്താ ഐഷൂ... ഒറ്റയ്ക്കിരുന്ന് കളി കാണുകയാണോ? ആമി നിന്നെ ഇട്ടിട്ട് പോയല്ലേ?" അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഐഷു അവനെ ഒന്ന് നോക്കി. "നീ എന്താ ഇവിടെ? നിനക്ക് മാച്ച് ഇല്ലേ? എല്ലാവരും ഗ്രൗണ്ടിൽ ഓടുമ്പോൾ നീ എന്തിനാ ഇവിടെ വന്നിരിക്കുന്നത്?"
ഷാനി ഗാലറിയിലെ പടികളിൽ കാൽ കയറ്റി വെച്ച് സുഖമായി ഒന്നിരുന്നു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു,
"എനിക്ക് ഈ ടീമിൽ മാച്ച് ഒന്നുമില്ലെടി. എന്റെ കളി ഈ
💬 Comments
View all comments