Chapter Title : മധുര പതിനെട്ടിൽ ആയിഷ 9 [ഗില്ലി ബാല] [Climax]
ഇത് അധികകാലം മൂടിവെക്കാൻ കഴിയില്ലെന്ന് അവന് ഉറപ്പായി. ഒടുവിൽ സർവ്വ ധൈര്യവും സംഭരിച്ച് അവൻ തന്റെ ഉമ്മയുടെ അടുത്തേക്ക് ചെന്നു. ഉമ്മ സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്നു.
"ഉമ്മാ... എനിക്കൊരു കാര്യം പറയാനുണ്ട്. വലിയൊരു തെറ്റ് പറ്റിപ്പോയി," ഫൈസിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
കാര്യം തിരക്കിയ ഉമ്മയോട്, ഐഷു ഗർഭിണിയാണെന്ന വിവരം അവൻ വിറയ്ക്കുന്ന സ്വരത്തിൽ തുറന്നു പറഞ്ഞു. അത് കേട്ടതും ഉമ്മയുടെ മുഖം വിളറി വെളുത്തു. തൊട്ടടുത്ത നിമിഷം അവരുടെ നിയന്ത്രണം വിട്ടു.
"എന്താടാ നീ പറഞ്ഞത്?" ഉമ്മ കയ്യിലിരുന്ന തുണി വശത്തേക്ക് എറിഞ്ഞുകൊണ്ട് അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു. "പെങ്ങളുടെ സ്ഥാനം കൊടുത്ത് ഈ വീട്ടിലേക്ക് കയറ്റിയ പെണ്ണല്ലേടാ അവൾ? അവളെയാണോ നീ വയറ്റിലാക്കിയത്? നിനക്ക് നാണമില്ലേടാ... ഈ കുടുംബത്തിന്റെ മാനം നീ ചന്തയിൽ കൊണ്ടുപോയി വിറ്റല്ലോ!"
ഉമ്മയുടെ ചീത്തവിളിയും കരച്ചിലും ആ വീടിനെ നടുക്കി. ഫൈസി തലകുനിച്ച് ഒന്നും മിണ്ടാതെ അടിയും ശകാരവും ഏറ്റുവാങ്ങി നിന്നു.
ഈ ബഹളങ്ങളെല്ലാം കേട്ട് അജു പതുക്കെ മുറിക്ക് പുറത്തിറങ്ങി.
അവൻ ഒന്നും മിണ്ടാതെ ഒരു സൈഡിൽ ഒളിച്ചു നിന്നു. ഉമ്മ ഫൈസിയെ കണക്കിന് കൊടുക്കുന്നത് അവൻ നോക്കി നിന്നു. അജുവിന്റെ ഉള്ളിൽ ഒരു വലിയ ആധി പടരുന്നുണ്ടായിരുന്നു.
ആ ഗർഭത്തിന് പിന്നിൽ താനും ഒരു കാരണക്കാരനാണെന്ന സത്യം അവനെ വല്ലാതെ ഭയപ്പെടുത്തി. എങ്കിലും ഭാവവ്യത്യാസമില്ലാതെ അവൻ എല്ലാം കണ്ടുനിന്നു.
നാഴികകൾ നീണ്ട കരച്ചിലിനും ദേഷ്യത്തിനും ഒടുവിൽ ഫൈസി ഉമ്മയുടെ കാലിൽ പിടിച്ചു.
"ഉമ്മാ... പറ്റിപ്പോയി. ഇനി അവളെ കൈവിടാൻ എനിക്ക് പറ്റില്ല. നമുക്ക് നാളെത്തന്നെ അവളുടെ വീട്ടിൽ പോകണം. സംസാരിച്ച് ഒരു
💬 Comments
View all comments