Chapter Title : മധുര പതിനെട്ടിൽ ആയിഷ 9 [ഗില്ലി ബാല] [Climax]
രണ്ടു കുടുംബത്തിന്റെയും മാനം പോകും."
എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. ഐഷു അകത്തെ മുറിയിൽ ഇരുന്ന് ഒരു ദീർഘനിശ്വാസം വിട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഒരു പരിഹാരമായതിൽ അവൾക്ക് ആശ്വാസം തോന്നി. എങ്കിലും തന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് ഫൈസിയുടേതാണോ അജുവിന്റേതാണോ എന്ന ചോദ്യം ഇപ്പോഴും അവളുടെ ഉള്ളിൽ ഒരു നോവായി ബാക്കിയുണ്ട്.
ഫൈസിയും ഉമ്മയും വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങി. പോകുമ്പോൾ ഫൈസി ഐഷുവിനെ ഒന്ന് നോക്കി. ആ നോട്ടത്തിൽ അവളോടുള്ള പ്രണയവും ഇനി വരാനിരിക്കുന്ന പുതിയ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയുമുണ്ടായിരുന്നു.
നിക്കാഹിന്റെ തിയതി ഉറപ്പിച്ചതോടെ ഫൈസിയുടെയും ഐഷുവിന്റെയും വീടുകളിൽ ഒരുക്കങ്ങൾ തകൃതിയായി തുടങ്ങി. ലളിതമായ ചടങ്ങാണെന്ന് തീരുമാനിച്ചെങ്കിലും ഡ്രസ്സുകളും മറ്റും എടുക്കാൻ രണ്ടു വീട്ടുകാരും തിരക്കിലായി.
ഐഷുവിന് നിക്കാഹിന്റെ വസ്ത്രങ്ങൾക്കും ബ്ലൗസിനുമൊക്കെ അളവ് കൊടുക്കുവാൻ അടുത്ത ദിവസം തന്നെ പെരിന്തൽമണ്ണയിൽ പോകേണ്ടതുണ്ട്.
എന്തിനും ഏതിനും ഐഷുവിന്റെ കൂടെ ഓടി നടന്നിരുന്ന ഫൈസി,
"ഉമ്മാ, അളവ് കൊടുക്കാൻ ഞാൻ അവളെ കൊണ്ടുപോയ്ക്കോളാം" എന്ന് ആവേശത്തോടെ പറഞ്ഞു.
എന്നാൽ ഉമ്മ അവനെ ഒന്ന് രൂക്ഷമായി നോക്കി.
"നീ അവിടെ ഇരുന്നാൽ മതി! ഇത്രയും വലിയൊരു വിന വരുത്തി വെച്ചിട്ടും നിനക്ക് ഒരു കുലുക്കവുമില്ലല്ലോടാ? നിക്കാഹ് കഴിയുന്നതുവരെ നീ അവളുടെ നിഴല് പോലും കണ്ടു എന്ന് ഞാൻ അറിഞ്ഞാൽ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും!" ഉമ്മയുടെ ശബ്ദം കടുപ്പമുള്ളതായിരുന്നു.
ചെയ്ത തെറ്റിന്റെ പേരിൽ ഫൈസിക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.
എന്നിട്ട് ഉമ്മ അടുത്തേക്ക് വന്ന അജുവിനെ നോക്കി
. "അജൂ, നാളെ നീ ഐഷുവിനെ കൂട്ടാൻ അവളുടെ വീട്ടിലേക്ക്
💬 Comments
View all comments