0%

Chapter Title : മധുര പതിനെട്ടിൽ ആയിഷ 9 [ഗില്ലി ബാല] [Climax]

Author : Gilli Bala Read All Parts 8.5K

തീർച്ചയായും," അജു സംശയമില്ലാതെ മറുപടി നൽകി.

​"എങ്കിൽ പറ... നിന്റെ ഉള്ളിലെ ഈ കാമമാണോ അതോ കൂടെപ്പിറപ്പിന്റെ ജീവിതമാണോ നിനക്ക് വലുത്?"

​ആ ചോദ്യത്തിന് മുന്നിൽ അജു നിശബ്ദനായി. അവൻ പുറത്തെ മരങ്ങളിലേക്ക് നോക്കി ഒന്നു നെടുവീർപ്പിട്ടു. തന്റെ ഇക്കു ഐഷുവിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും, അവൾക്ക് വേണ്ടി എത്രത്തോളം തല്ല് വാങ്ങിയിട്ടുണ്ടെന്നും അവന് അറിയാമായിരുന്നു.

​"അജൂ... നമ്മൾ രണ്ടുപേരും, പിന്നെ ഇക്കുവും ഒന്നും വലിയ പുണ്യവാന്മാരല്ല," ഐഷു തുടർന്ന. "നമ്മുടെ ഇടയിൽ പലതും നടന്നു. അതൊക്കെ അന്ന് ആ സാഹചര്യത്തിൽ സംഭവിച്ചു പോയതാണ്. പക്ഷേ ഒരു ഘട്ടം കഴിഞ്ഞാൽ ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നമുക്ക് നല്ലത്. ഇക്കുവിന്റെ സ്നേഹം ഒരു ഭാഗത്ത് അനുഭവിച്ച്, മറുഭാഗത്ത് നിനക്ക് ഇങ്ങനെ വഴങ്ങിക്കൊടുക്കാൻ എനിക്ക് ആവുന്നില്ല. എന്റെ ഉള്ളിൽ ഇപ്പോൾ ഒരു ജീവൻ വളരുന്നുണ്ട്. ആ കുഞ്ഞിനെയോർത്തെങ്കിലും നമ്മൾ ഇത് നിർത്തണം."

​അജു ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾ അവന്റെ കയ്യിൽ പതുക്കെ പിടിച്ചു.

"നീയെന്നെ മറക്കണം എന്നല്ല ഞാൻ പറയുന്നത്. അങ്ങനെ പറഞ്ഞെന്ന് വെച്ച് നമ്മൾ മിണ്ടാതെ നടക്കണം എന്നും ഇതിന് അർത്ഥമില്ല. നമ്മൾ ആ പഴയ ഐഷുവും അജുവും തന്നെയായിരിക്കണം. ഇക്കുവിന്റെ അനിയനായി, എന്റെ പ്രിയപ്പെട്ട മരപ്പൊട്ടനായി നീ എന്നും കൂടെയുണ്ടാകണം. പക്ഷേ ഈ കിടപ്പറ രഹസ്യങ്ങൾ ഇനി വേണ്ട…നമുക്ക് പഴയ പോലെ ആവമെടാ അജു…."

​ഐഷുവിന്റെ വാക്കുകൾ അജുവിന്റെ ഉള്ളിൽ തട്ടി. കാമം കൊണ്ട് മറഞ്ഞുപോയ വിവേകം പതുക്കെ തിരിച്ചു വരുന്നത് അവൻ അറിഞ്ഞു. താൻ കാരണം തന്റെ ഇക്കയുടെ ജീവിതം തകരുന്നത് കാണാൻ അവന് കഴിയില്ലായിരുന്നു.

💬 Comments

View all comments