Chapter Title : മധുര പ്രതികാരം [Nakulan]
തന്നെ മനീഷിനെ പൊന്നുപോലെയാണ് മായ നോക്കിയിരുന്നത്.. അവനും ചേച്ചി എന്ന് വച്ചാൽ ജീവൻ ആയിരുന്നു..
ഡിഗ്രി കഴിഞ്ഞു മായ അവളുടെ ഇഷ്ടപ്രകാരം എറണാകുളത്തു ഫാഷൻ ഡിസൈനിങ് പിജി ചെയ്യാൻ പോയ സമയത്താണ് ആ സംഭവം നടന്നത്.. സ്കൂളിലും കോളേജിലും സൗന്ദര്യ റാണി ആയി വിലസിയിരുന്ന മായക്കു ഇഷ്ടം പോലെ പ്രൊപോസൽസ് വന്നിരുന്നു എങ്കിലും അവൾ ആരിലും ആകൃഷ്ട ആയിരുന്നില്ല..പക്ഷേ എറണാകുളത്തു പഠിക്കാൻ പോയ അവൾ നൗഷാദ് എന്ന പയ്യനുമായി അവൾ സ്നേഹത്തിലായി..
ഉത്തരേന്ത്യയിൽ ജനിച്ചു വളർന്ന നൗഷാദ് മായയെപോലെ തന്നെ ഫാഷൻ ഡിസൈനിങ് കോഴ്സ് ചെയ്യാൻ വേണ്ടി മാത്രം എറണാകുളത്ത് വന്നതായിരുന്നു.. പൂച്ചകണ്ണുള്ള ആ സുന്ദരന്റെ മാന്യമായ പെരുമാറ്റത്തിലും സൗന്ദര്യത്തിലും മായ വീണുപോകുകയും അവന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കുകയും ആയിരുന്നു..
ലവ് ജിഹാദ് എന്ന വിഷയം കത്തി നിന്നിരുന്ന അക്കാലത്തു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന മായ ഒരു മുസ്ലിം ചെക്കനെ സ്നേഹിക്കുന്നു എന്ന വിവരം അവരുടെ ഗ്രാമത്തെ മുഴുവൻ ഞെട്ടലിൽ ആക്കി.. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വീകാര്യത ലഭിക്കില്ല എന്ന് ഉറപ്പിച്ച മായ തന്റെ പ്രണയത്തിനു മുൻതൂക്കം കൊടുത്തു സ്നേഹിച്ച മാതാപിതാക്കളെയും അനിയനെയും ഉപേക്ഷിച്ചു നൗഷാദിന്റെ കൂടെ ഇറങ്ങിപ്പോയി .. ആ കുടുംബത്തിന് ഒരിക്കലും താങ്ങാൻ പറ്റാത്ത ഒരു പ്രഹരം ആയിരുന്നു അത്..
നാലഞ്ചു വർഷത്തോളം വീടുമായി യാതൊരു കോണ്ടാക്റ്റും മായക്കു ഉണ്ടായിരുന്നില്ല .. വിവാഹശേഷം ഡൽഹിക്കു പോയ മായ ഫോൺ വിളിച്ചാൽ പോലും വീട്ടിൽ ഉള്ളവർ ഫോൺ എടുത്തിരുന്നില്ല.. ഒരു വര്ഷം മുൻപ് ജോണപ്പന്റെ 'അമ്മ മരണക്കിടക്കയിൽ വച്ച് അവസാന ആഗ്രഹം പറഞ്ഞപ്പോഴാണ് മായക്കു
💬 Comments
View all comments