0%

Chapter Title : മധുരം അതിമധുരം ത്രിമധുരം 1 [സ്പൾബർ]

Author : Spulber Read All Parts 705.1K

അയാൾ ക്ലാസെടുക്കുമ്പോൾ മാലിനി ചുറ്റുമുള്ളതൊന്നും കാണില്ല..ആർത്തിയോടെ അയാളെയും നോക്കിയിരിക്കും..

മാലിനി തന്നെയാണ് തന്റെ ഇഷ്ടം സാറിനോട് തുറന്ന് പറഞ്ഞത്..അവളുടെ നിർബന്ധത്തിൽ പതിമൂന്ന് വയസ് വ്യത്യാസമുള്ള മോഹനൻ സാറിനെകൊണ്ട് വീട്ടുകാർ അവളുടെ വിവാഹവും നടത്തിക്കൊടുത്തു..

മോഹനന്റെ വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ..എട്ട് വർഷത്തെ ദാമ്പത്യത്തിൽ രണ്ട് കുട്ടികളും മാലിനിക്കുണ്ടായി..ഇപ്പോൾ മുപ്പത്തി അഞ്ചിലെത്തി നിൽക്കുന്ന മാലിനി അതീവ സുന്ദരിയാണ്..സന്തോഷകരമായിരുന്നു അവളുടെ ജീവിതം..

സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്ന ഭർത്താവും അമ്മായമ്മയും..

പക്ഷേ,രണ്ട് വർഷം മുൻപ് മോഹനന് പ്രമോഷനോടെ ഒരു ട്രാൻസ്ഫർ കിട്ടി.. രണ്ട് ജില്ലക്കപ്പുറമുള്ള ഒരു കോളേജിൽ..ഒരാഴ്ചയിലോ, അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴോ ആണ് മോഹനൻ വീട്ടിൽ വരിക..രണ്ട് ദിവസം നിന്ന് മടങ്ങുകയും ചെയ്യും..എന്നും വൈകിട്ട് വീട്ടിൽ വന്നിരുന്ന ഭർത്താവ് ഇപ്പോ ആഴ്ചയിലോ രണ്ടാഴ്ചയിലോ വരുന്നത് മാലിനിക്ക് വല്ലാത്തൊരസ്വസ്ഥതയായി..

അവൾക്കെന്നും അവളുടെ സാറിനെ കാണണം.. അവന്റെ ചൂട് പറ്റി കെട്ടിപ്പിടിച്ച് കിടക്കണം.. അവിടെയൊരു വീട് വാടകക്കെടുത്ത് മാലിനിയെ അങ്ങോട്ട് കൊണ്ട് പോകാം എന്നൊരു ചർച്ച വീട്ടിൽ നടന്നെങ്കിലും അമ്മയുള്ളത് ഒരു തടസമായി..

അഛനെ അടക്കിയ ഈ മണ്ണ് വിട്ട് അമ്മ വേറെവിടേക്കും വരികയുമില്ല പ്രായമായ അമ്മയെ ഒറ്റക്കാക്കി മാലിനിക്ക് പോകാൻ പറ്റിയതുമില്ല.. ഭർത്താവിന്റെ സാമീപ്യമില്ലാതെ മാലിനിക്ക് ഒരാഴ്ചയൊന്നും പിടിച്ച് നിൽക്കാനാവില്ലായിരുന്നു..

എങ്കിലും അവൾ അതുമായി പൊരുത്തപ്പെട്ടു..

മാലിനിയുടെ അടുത്ത കൂട്ടുകാരിയാണ് ഗ്രീഷ്മ.. പ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും അവരുടെ സൗഹൃദത്തിന് തടസമായില്ല.. ഗ്രീഷ്മ ഒഴിവുള്ളപ്പോ മുഴുവൻ സമയവും മാലിനിയുടെ വീട്ടിലാണ്..അമ്മക്കും അവളെ ഇഷ്ടമാണ്..

അടുക്കളയിലൊക്കെ പറഞ്ഞില്ലെങ്കിലും ഗ്രീഷ്മ സഹായിക്കും.. നിരന്തരം അടുത്തിടപഴകുന്ന മാലിനിയും ഗ്രീഷ്മയും എല്ലാം തുറന്ന് സംസാരിക്കും.. മോഹനനുമായി പ്രേമമായതും, കോളേജ്

💬 Comments

View all comments