Chapter Title : മദിരാശിപട്ടണം 3 [ലോഹിതൻ]
അരമണിക്കൂർ കൂടി കഴിഞ്ഞാണ് നരി പോത്തന്റെ ഓഫീസ് റൂമിലേക്ക് ദേവസ്യ അവരെ കൊണ്ടുപോയത്..
പോത്തൻ വളരെ ഗൗരവത്തിൽ ഏതൊക്കെയോ ഫയലുകൾ നോക്കുകയാണ്..
ദേവസ്യ മുരട് അനക്കി.. സാർ എന്ന് വിളിച്ചു..
ആഹ്.. വന്നോ ... രണ്ടുപേരും ഇരിക്ക് അയാൾ തന്റെ എതിരെ ഇട്ടിരുന്ന കസേരകൾ ചൂണ്ടി..
ദേവസ്യയെ നോക്കി പോത്തൻ പറഞ്ഞു.. അപ്പോൾ ഇതങ്ങോട്ട് ഉറപ്പിക്കാം അല്ലേ ദേവസ്യാച്ചാ...
ആഹ്.. മദൻ സാറും അങ്ങിനെയാ പറഞ്ഞത്...
പോത്തൻ ആലീസിനെ നോക്കി കൊണ്ട് ചോദിച്ചു.. എന്താ പേര് പറഞ്ഞത്..
ആലീസ്..
അതെ. അതെ.. ആലീസ്...ഞാൻ മറന്നുപോയി...
അപ്പോൾ ആലീസെ.. മോളേ ഞാൻ ഏറ്റെടുക്കുകയാ.. ഞാൻ എന്ന് പറഞ്ഞാൽ ഹരി പ്രിയ ഫിലിംസ്...
സന്തോഷം സാർ..
ആഹ് അതിരിക്കട്ടെ.. ദേവസ്യാച്ചൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ.. അതൊക്കെ മനസ്സിലായോ..
ആലീസ് തല കുനിച്ചു തറയിലേക്ക് നോക്കികൊണ്ട് ങ്ങുഹും എന്ന് മൂളി..
നരി പോത്തൻ മേശ ഡ്രോയിൽ നിന്നും എഴുതിയ ഒരു മുദ്ര പത്രം എടുത്ത് ആലീസിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു...
ഇത് വായിച്ചു നോക്കിയിട്ട് ഇതിലെ വ്യവസ്ഥകൾ അംഗീകരിക്കുന്നുണ്ടങ്കിൽ രണ്ടുപേരും ഒപ്പിട്ടുതാ...
പത്രത്തിൽ എഴുതിയിരുന്ന വ്യവസ്ഥകൾ ഇതാണ്...
ഹരിപ്രിയ ഫിലിംസ് നിർമിക്കുന്ന മുക്കുവൻ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ അഭിനയിക്കുവാൻ അയ്യായിരം രൂപ പ്രതി ഫലം നിച്ഛയിച്ച് രണ്ടായിരം രൂപ അഡ്വാൻസ് കൈ പറ്റിക്കൊണ്ട് ഞാൻ സമ്മതിച്ചിരിക്കുന്നു...
ഈ സിനിമ റിലീസ് ചെയ്യുന്നത് വരെ മറ്റു സിനിമകൾക്കൊന്നും കാൾ ഷീറ്റ് കൊടുക്കുന്നതല്ല..
സിനിമയുടെ കഥയും സന്ദർഭങ്ങളും സിനിമ റിലീസ്ര ആകുന്നത് വരെ രഹസ്യമായി സൂക്ഷിക്കും...
ഇങ്ങനെയുള്ള കാര്യങ്ങളാണ് മുദ്ര പത്രത്തിൽ എഴുതിയിരുന്നത്..
പ്രതിഫല തുക അറിഞ്ഞതോടെ ആലീസിന്റെ കണ്ണുകൾ വികസിച്ചു..
അവർ മറ്റെല്ലാ കാര്യങ്ങളും മറന്നു..
മുദ്ര പത്രത്തിൽ പോത്തൻ ചൂണ്ടി കാണിച്ച സ്ഥലത്തൊക്കെ അമ്മയും മകളും സൈൻ ചെയ്തു കൊടുത്തു..
റബ്ബർ ബാൻഡ് കെട്ടിയ ഒരു കെട്ട് നോട്ട് ആലീസിന്റെ കൈയിൽ കൊടുത്തിട്ട് പോത്തൻ പറഞ്ഞു..
ഇത് മുൻ പണം.. ഷൂട്ടിങ് തീരുന്നതു വരെ ഹരിപ്രിയ ഫിലിംസിന്റെ ഗസ്റ്റ് ഹൌസിൽ താമസിക്കണം..
ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപ തികച്ചും വേണ്ടാത്ത
💬 Comments
View all comments