Chapter Title : മദിരാശിപട്ടണം [ലോഹിതൻ]
അതിന് എനിക്ക് അഭിനയിക്കാൻ അറിയാമോ സുമേ.. ശ്രീകുട്ടിയാണങ്കിൽ നാടകത്തിലൊക്കെ അഭിനയിച്ചു സ്കൂളിൽ നിന്നും സമ്മാനമൊക്കെ വാങ്ങിയതാ...
എടീ അവർക്ക് അഭിനയമൊന്നും വേണ്ട.. വെറുതെ കട്ടിലിൽ കിടന്നാൽ മതി.. പിള്ളേരെ അല്ല വേണ്ടത്.. ഇത്തിരി പ്രായം ഉള്ളവരെയാണ്...
ദിവസം നൂറു രൂപാ തരുമെടീ.. മൂന്നാല് ദിവസം ഷൂട്ടിങ് ഉണ്ടന്നാ പറഞ്ഞത്...
ഹുയ്യോ.. അത്രയും രൂപ കിട്ടുമോ..
അതേന്നേ.. അതുകൊണ്ടല്ലേ ചേട്ടൻ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്...
എന്നാൽ ഞാനും വരാം സുമേ.. അത്രേം രൂപ കിട്ടിയാൽ തൽക്കാലം പിടിച്ചു നിൽക്കാമല്ലോ..
എന്നാൽ നാളെ രാവിലെ റെഡിയായി ഇരുന്നോ.. ഞാൻ എട്ടുമണിക്ക് വരാം..
സുമ പടവുകൾ ഇറങ്ങി പോകുന്നത് നോക്കി നിന്നിട്ട് പത്മ വീട്ടിലേക്ക് നടന്നു...
ഈ നടന്നുപോകുന്ന പത്മക്ക് മുപ്പത്തി ഏഴു വയസുണ്ട്.. ഭർത്താവ് പുരുഷൻ.. പേരിൽ മാത്രമേ ഇപ്പോൾ പുരുഷത്വം ഒള്ളു.. അഞ്ചു രൂപ കിട്ടിയാൽ അപ്പോൾ പോകും ഷാപ്പിലേക്ക്...
രണ്ടു പെൺകുട്ടികളാണ് പത്മക്ക്.. ശ്രീക്കുട്ടി എന്ന ശ്രീദേവിയും.. പിന്നെ ജലജയും.. ശ്രീദേവിക്ക് പതിനെട്ട് കഴിഞ്ഞു.. ജലജക്ക് പതിനാറും...
വീട്ടിലുള്ളവർ വെക്കുന്നുണ്ടോ കഴിക്കുന്നുണ്ടോ എന്നൊന്നും ഇപ്പോൾ കുറേ കാലമായി പുരുഷൻ ശ്രദ്ധിക്കറേയില്ല.. എപ്പോഴും ചാരായം കുടിക്കണം എന്ന ചിന്ത മാത്രമേ അയാൾക്കുള്ളു...
അടുത്തുള്ള ഒരു അണ്ടികമ്പനിയിൽ അണ്ടിതല്ലാൻ പോകുന്ന പണിയാ പത്മ ചെയ്തു കൊണ്ടിരുന്നത്...
അവൾ മാത്ര മല്ല ആ നാട്ടിലെ മിക്ക പെണ്ണുങ്ങളും അണ്ടികമ്പനിയിലെ ജോലിക്ക് പോകും...കൊട്ടാരക്കര കുന്നിക്കോട് ഭാഗത്ത് പെണ്ണുങ്ങൾക്ക് വേറെ എന്തു പണി കിട്ടാനാണ്...
ഇപ്പോൾ കുറച്ചു ദിവസമായി അണ്ടി വരാത്തത് കൊണ്ട് കമ്പനിയിൽ ജോലിയില്ല.. അതിന്റെതായ സാമ്പത്തിക ബുദ്ധിമുട്ടുകൾ പത്മക്കും സുമതിക്കും ഉണ്ട്...
💬 Comments
View all comments