0%

Chapter Title : മദിരാശിപ്പട്ടണം 4 [ലോഹിതൻ]

Author : Lohithan Read All Parts 2.5K

പോകും... ഒരിക്കൽ avm സ്റ്റുഡിയോയിൽ ഒരു പടത്തിന്റെ ഷൂട്ടിങ് കാണാൻ പോയ ശ്രീകുട്ടിയെ യാതൃച്ചികമായി മെയ്ക്കപ്പ് മാൻ ദേവസ്യ കാണുവാൻ ഇടയായി... അയാൾ അവളെ ആപാദചൂഡം നോക്കി.. വിടരാൻ വെമ്പി നിൽക്കുന്ന ഒരു താമര മൊട്ടുപോലെ യാണ് ശ്രീകുട്ടിയെ കണ്ടപ്പോൾ അയാൾക്ക് തോന്നിയത്... ദേവസ്യക്ക് പത്മ കുമാരി എന്ന നടി ഫീൽഡിൽ വന്നിട്ടുണ്ട് എന്നറിയാം എന്നല്ലാതെ നേരിട്ട് പരിചയം ഇല്ല... അയാൾ വർക്ക്‌ ചെയ്ത പടങ്ങളിൽ ഒന്നും ഇതുവരെ പത്മ അഭിനയിച്ചിട്ടില്ല സെറ്റിൽ ചില അന്വേഷണങ്ങൾ നടത്തിയപ്പോൾ പ്രൊഡക്ഷൻ കൺട്രോളർ പെരുമാളിന്റെ കസ്റ്റഡിയിൽ ആണ് പത്മ എന്ന് ദേവസ്യ മനസിലാക്കി... ഈ വിവരം അധികം താമസിക്കാതെ നരി പോത്തന്റെ ചെവിയിൽ ദേവസ്യ എത്തിച്ചു... അയാളുടെ വർണ്ണനകളിൽ നിന്നും പത്മയെ കുറിച്ച് അറിഞ്ഞ നരി പോത്തൻ അവളെ കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു... അങ്ങിനെയാണ് ദേവസ്യ പെരുമാളിനെ കാണുന്നത്.. നരി പോത്തനെ പോലെ വലിയ ഒരു ബാനറിന്റെ മുതലാളി തന്നെ കാണുവാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ പെരുമാൾ അത്ഭുതപ്പെട്ടു... നരി പോത്തന്റെ ഹരി പ്രിയ പ്രൊഡക്ഷൻസ് അന്ന് മലയാള സിനിമയിൽ തുടർച്ചയായി ഹിറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ്... ഹരിപ്രിയയുടെ ഓഫീസിൽ നരി പോത്തന്റെ മുൻപിൽ വളരെ ഭവ്യതയോടെ ഇരിക്കുന്ന പെരുമാളിനോട് പത്മയെ കുറിച്ചുള്ള വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു നരി പോത്തൻ... ഇത്രയും കഴിവുള്ള ഒരു നടിയെ കണ്ടെത്തിയതിൽ പെരുമാളിനെ അഭിനന്ദിച്ച പോത്തൻ തന്റെ അടുത്ത പടം മുതൽ പെരുമാൾ ഹരി പ്രിയയുടെ സ്ഥിരം പ്രൊഡക്ഷൻ മാനേജർ ആയിരിക്കും എന്നു കൂടി പറഞ്ഞു.... അന്നത്തെ കാലത്ത് ഹരി പ്രിയ പ്രൊഡക്ഷനിലെ പ്രൊഡക്ഷൻ മാനേജർ സ്ഥാനം

💬 Comments

View all comments