Chapter Title : മഹാമാരിയിലെ മഹാഭോഗം [Master]
മൊത്തം തരാമെന്നാ ആ കള്ളന്‍ പറഞ്ഞത്. അവന്റെ ഭാര്യ ആശൂത്രീല്‍ ആയതുകൊണ്ട് കൈയിലൊന്നും ഇല്ലത്രെ. ഇനി അവനു കച്ചോടം ചെയ്യാനും ഒക്കത്തില്ല എനിക്ക് കാശ് തരാനും ഒക്കത്തില്ല. എന്തൊരു നാശമായിപ്പോയി ദൈവമേ ഈ വരവ്”
എന്ത് പറയണം എന്നറിയാതെ ഞാന്‍ കുഴങ്ങി.
“ആര്‍ക്കും എങ്ങും പാനൊക്കത്തില്യോ ചേട്ടാ”
“ഇല്ലെടാ ഊളെ. ഇരുപത്തൊന്നു ദിവസത്തേക്ക് വണ്ടീം കിണ്ടീം ഒന്നുവില്ല”
“അയ്യോ അപ്പം ഇവിടുത്തെ കാര്യമോ?” സ്വന്തം ഉദരത്തിന്റെ കാര്യം ഓര്‍മ്മ വന്ന ഞാന്‍ നിലവിളിച്ചു.
“ഹതുശരി; ഞാനിവിടെ കുടുങ്ങിയതിനേക്കാള്‍ വലുതാ നിനക്കവിടുത്തെ പ്രശ്നം” ചേട്ടന്‍ അമറി.
“ചേട്ടാ അരീം സാധനോം എല്ലാം തീരാറായി. എന്റേല്‍ ആകെ പത്തു രൂപേ ഉള്ളു”
“അതൊക്കെ മതി”
“അടുത്താഴ്ച വാടക കൊടുക്കണ്ടായോ? ഒന്നാന്തീ ആകുമ്പം ആ പെണ്ണുമ്പിള്ള കാശ് ചോദിക്കും”
“ഇല്ലെന്നു പറയണം”
“അയ്യോ അവരോടോ?”
ചേട്ടന്‍ മറുപടി തരാതെ അപ്രത്യക്ഷനായി. കുറെനേരം മറുപടിയും കാത്ത് കൊക്ക് മീനിനെയും കാത്ത് നില്‍ക്കുന്നതുപോലെ ഞാന്‍ നിന്നു; ഇല്ല. ചേട്ടന്‍ മുങ്ങിയിരിക്കുന്നു. നിരാശയോടെ ഫോണെടുത്ത് മാറ്റിവച്ചിട്ട് ഞാന്‍ ചെന്ന് പലചരക്ക് സാധനങ്ങളുടെ അളവ് നോക്കി; പരമദയനീയം. ദുഖത്തോടെ ഞാന്‍ തിരികെ കട്ടിലിലെത്തി പൃഷ്ഠം അതിന്മേല്‍ വച്ചു. പെട്ടെന്ന് മനസ്സും ശരീരവും തളര്‍ന്നപോലെ.
കുറെ നാളായി ചേട്ടന്റെ തരികിട ബിസിനസ് മോശം സ്ഥിതിയിലാണ്. കഴിഞ്ഞ മാസം വാടക ലേശം വൈകിയതിന് ആന്റിയുണ്ടാക്കിയ പുകില്‍ ചില്ലറയായിരുന്നില്ല. കാശിന്റെ കാര്യം വരുമ്പോള്‍ തനിത്തറകളാണ് സുധയാന്റിയും മോളും.
പക്ഷെ എന്തിനാണ് ഈ അടച്ചുപൂട്ടല്‍? അപ്പോഴാണ് ട്യൂബ് ലൈറ്റായ ഞാന്‍ അതെപ്പറ്റി ആലോചിച്ചത്. അയ്യോടാ അത് ഞാന്‍ ചോദിച്ചില്ലല്ലോ?
“എന്നാത്തിനാ ചേട്ടാ സര്‍ക്കാരിങ്ങനെ
💬 Comments
View all comments