Chapter Title : മൈ ഡീമൻ 2 [മഹി]
അവൾ ചുണ്ട് കൂർപ്പിച്ചു
"എന്താ നോക്കുന്നെ.... വേണോ??...."
"വേണം..."
കാശി പറഞ്ഞതും നാൻസി തന്റെ കറുത്ത ബ്രായുടെ ഹൂക്ക് അഴിച്ചു...
.
.
.
.
.
.
.
ഇന്റക്ഷൻ കുക്ക്ടോപ്പിൽ ഇരുന്ന കോഫി തിളച്ചു മറിഞ്ഞ് കളയുന്നത് കണ്ട് അരുൺ അത് ഓഫ് ചെയ്തു.... അനുദ്ര അരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു
അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... ആൾ ഇവിടെയെങ്ങും അല്ല... എന്തൊക്കെയോ ആലോചനകളിൽ ആണ്.... അവനു ചിരി വന്നു, പിന്നെ പാവം തോന്നി....സോൺ ഔട്ട് ആകുന്നതാണ് അവളുടെ മെയിൻ സ്വഭാവം.....എന്തെങ്കിലും ആലോചിച്ചുനിൽക്കും....
പഞ്ഞി പോലൊരു പെൺകുട്ടി.... കാതിലും കഴുത്തിലും ആഭരണങ്ങൾ ഒന്നുമില്ല, എന്നിട്ടും എന്തൊരു ഭംഗിയാണ് കാണാൻ....അവൻ അവളുടെ മുഖത്തേക്കുതന്നെ നോക്കി നിന്നു
"നീ ഇത് എന്ത് ആലോചിച്ച് നിൽക്കുവാ അനു..."
അരുൺ ചോദിച്ചതും അനുദ്ര ഞെട്ടി., അവനെ തുറിച്ചുനോക്കി
"എന്താ എന്താ പറഞ്ഞെ...."
"കോഫിയും അടുപ്പത്ത് വച്ചിട്ട് നീയിത് എന്ത് ആലോചിച്ച് നിക്കുവാണെന്ന്...."
"ഞാൻ... പെട്ടെന്ന്...."
അവൾ വെപ്രാളത്തോടെ ഇൻഡക്ഷൻ കുക്കിന്റെ ഓഫ് ബട്ടനിൽ പ്രെസ്സ് ചെയ്തു....
"അതിലിട്ട് കുത്തണ്ട.... ഞാൻ ഓഫ് ആക്കി.. "
"ഞാൻ വേറെന്തോ ആലോചിച്ച് നിന്നുപോയി...."
അനുദ്ര ജാള്യതയോടെ പറഞ്ഞു.... അവൾ ഗ്ലാസ്സിലേക്ക് കോഫി പകരുന്നത് അരുൺ നോക്കി നിന്നു
"ആർക്കാ ഈ രാത്രിയിൽ കോഫി...."
"അതുപിന്നെ.... അയാൾ... അല്ല അവന്... ജോഷ്വക്ക്.... കോഫി....."
ജോഷ്വ എന്ന പേര് കേട്ടതും അരുണിന്റെ മുഖം വലിഞ്ഞു....ജോഷ്വ എന്ന വ്യക്തിയെക്കുറിച്ച് വേർതിരിക്കാൻ കഴിയാത്തൊരു ചിന്ത അവന്റെ മനസ്സിൽ മുള പൊട്ടിയിരുന്നു... ഒരു നെഗറ്റീവ് വൈബ് ഉള്ളൊരു വ്യക്തിത്വം.... ഒരുപക്ഷെ
💬 Comments
View all comments