0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 5 [രേണുക]

Author : Renuka Read All Parts 43166

വെളിയിൽ വരാത്ത കൊണ്ട് ചെന്ന് ഡോറിൽ തട്ടി ....

"ഡേയ് വരുന്നു

5min കഴിഞ്ഞതും അവൾ ഡോർ തുറന്നു വന്നു .... കയ്യിൽ മൊബൈൽ ഉള്ളത് കണ്ടു പക്ഷെ കാണാത്ത ഭാവത്തിൽ

ദീപക് ഒന്നും പ്രീതികരിക്കാതെ ബാത്‌റൂമിൽ പോയി വന്നു

ദീപക്കിന് അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോൾ കഴിഞ്ഞ രാത്രിയെ പറ്റി ആലോചിച്ചു ... സാധാരണ ബാത്‌റൂമിൽ മൊബൈൽ കൊണ്ടുപോകുന്നതിന് വഴക്കു പറയുന്ന സൗമ്യ ഇന്നലെ രാത്രി അറ മണിക്കൂർ ബാത്‌റൂമിൽ മൊബൈൽ കൊണ്ട് കയറി .... പാസ്സ്‌വേർഡ് മാറ്റി .... അവൾ എന്തോ കാര്യമായി മറക്കുന്നുണ്ട് ....

ദീപകിന്റെ മനസ്സിൽ അവിഹിത കഥകളുടെ ചിത്രങ്ങൾ തെളിഞ്ഞു വന്നു ..... അവന്റെ മനസ്സിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ ....

അവൻ അന്ന് രാത്രി .... കിച്ചണിൽ ചപ്പാത്തി ചുട്ടുകൊണ്ട് ഇരിക്കുമ്പോൾ മൊബൈൽ തപ്പി പക്ഷെ മൊബൈൽ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു ...

ദീപക് വെറുതെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു ....

ഇടക് അവളുടെ മൊബൈൽ എടുത്തു നോക്കി ...

"ഇതിന്റെ പാസ്സ്‌വേർഡ് മാറ്റിയോ ?

"അഹ് ....

സൗമ്യ ഒന്ന് പരുങ്ങി

"എന്തുപറ്റി ?

"അത് പുതിയ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ അവിടെത്തെ മാനേജറിന്റെ മോൻ ഒരു ദിവസം ഓഫീസിൽ വന്നു ... അവനു കളിയ്ക്കാൻ കൊടുത്ത പിന്നെ അവൻ ഇടക്ക് ഇടക്ക് ഓഫീസിൽ വരുമ്പോൾ മൊബൈൽ എടുത്തു കളിക്കുന്ന കണ്ടു ഒരു ദിവസം അങ്ങ് പാസ്സ്‌വേർഡ് മാറ്റി

"പുതിയ പാസ്സ്‌വേർഡ് പറഞ്ഞെ ...

അവൾ ഒന്ന് ആലോചിച്ചിട്ട്

"അത് ഞാൻ മറന്നു ... പെട്ടന്നു എന്തോ അന്നേരം കിട്ടാത്ത പിന്നെ ഓര്മ കിട്ടുന്നില്ല ....

"അപ്പൊ നീ എങ്ങനാ തുറക്കുന്നത് .... ?

"അത് ഫിംഗർപ്രിന്റ് ഉണ്ടല്ലോ ....

"ഒന്ന് തുറന്നെ ...

"ചപ്പാത്തി ഉണ്ടാകുന്ന കണ്ടില്ലേ ദീപു , ഇപ്പൊ കൈ വെച്ചാൽ വർക്ക് ആകില്ല പിന്നെ ആകട്ടെ ...

സൗമ്യ ആരും വിശ്വസിച്ചു പോകുന്ന വളരെ നോർമൽ ആയ കാര്യം പറഞ്ഞു .....

പക്ഷെ ദീപക്കിന് അത് തന്റെ മനസ്സിൽ കൂടുതൽ സംശയം ഉണ്ടാക്കി , അവൾ സ്വയം മൊബൈൽ തുറക്കാതെ ഇരിക്കാൻ ഒഴിഞ്ഞു മാറിയപോലെ , കൂടുതൽ സംസാരത്തിനു നിൽക്കാതെ ദീപക് അവിടെന്ന് മാറി ..... അന്ന് രാത്രി കിടന്നപ്പോൾ ദീപക് ഉറങ്ങാതെ കണ്ണ് അടച്ചു കിടന്നു .... സൗമ്യയുടെ നീക്കം അറിയാൻ

💬 Comments

View all comments