0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 37.7K

പിന്നാലെ ആൻ്റി എത്തി...

"എടി പെണ്ണെ... ആ ചെക്കൻ്റെ കയ്യിൽ നിന്ന് ഒന്ന് വിട്... ഇപ്പോഴും അഞ്ചാം ക്ലാസ്സിൽ പോകുന്ന പോലെയാണ് ചേട്ടൻ്റെ കയ്യും പിടിച്ച് പോണേ..."

ആൻ്റി അവൾക്കിട്ട് ഒന്ന് കൊട്ടി.. അതിന് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കി

"അതേ ഏട്ടാ ... ഈ അമ്മക്കും നന്ദുട്ടനും അസൂയയ... ഏട്ടന് ഏറ്റവും ഇഷ്ടം എന്നെ ആയതുകൊണ്ട്... "

അവൾ എൻ്റെ ചെവിയിൽ പറഞ്ഞു.. ശേഷം...

"ഈ അമ്മക്ക് എന്താ ... ഇതേ എൻ്റെ ചേട്ടനാ... എൻ്റെ മാത്രം ജിത്തേട്ടൻ... നിങ്ങളൊക്കെ തല കുത്തി നിന്നാലും എൻ്റെ ചേട്ടൻ എൻ്റെ തന്നെ ആയിരിക്കും.. കൊയ... കൊയ..."

എൻ്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് ഇത്രയും പറഞ്ഞു കൊഞ്ചിക്കൊണ്ട് ആൻ്റിയോട് തർക്കിച്ചു...

"ആ... ഇപ്പോ ചേട്ടനെ കിട്ടിയൊണ്ട് ഇങ്ങനെ പറഞ്ഞു... ഇനി വല്ല കുരുത്തക്കേടും ഒപ്പിച്ച് ചേട്ടൻ്റെന്ന് വല്ലതും കിട്ടിയാൽ എൻ്റെ അടുത്ത് കിടന്ന് മോങ്ങാൻ വരരുത്.... എന്നോട് പോയി ചേട്ടനെ വിളിക്കാനും പറയരുത്..."

ആൻ്റി തിരിച്ചടിച്ചുകൊണ്ട് നിർത്തി... എൻ്റെ പൊന്നെ... കൊച്ചിൻ്റെ മുഖം അങ്ങ് വല്ലാതെയായി... അവൾ എൻ്റെ മുഖത്തേക്ക് നോക്കി... ഇനി അങ്ങനെ ഉണ്ടാവുമോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു...

ഞാൻ ഇല്ല എന്ന് ചൂമൽ കൂച്ചി...

പിന്നെ വീണ്ടും ആൻ്റിയെ പുച്ഛിച്ചു.

"പോടി തടിച്ചീമമ്മി.... വ്യാ...."

വീണ്ടും പോര് വിളിച്ചു വാ തുറന്ന് നാക്ക് നീട്ടി പിടിച്ചു ഗോഷ്ടികൾ കാണിച്ചു...

രണ്ടാളും സെയിം വൈബ് ആണ്. ജയൻ അങ്കിൾ ഇടയ്ക്ക് പറയുന്നത് കേൾക്കാറുണ്ട് അമ്മയും മോളും ഒരേ ടൈപ്പ് കിളികൾ ആണെന്ന്...

ഞാൻ ചിരിച്ചുകൊണ്ട് നിങ്ങടെ

💬 Comments

View all comments