Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
സീരിയസ് ആയാൽ പെണ്ണും സീരിയസ് ആവും. അത് അത്ര നല്ലതല്ല.
"എനിക്ക് ഇഷ്ടല്ല... ജിത്തേട്ടൻ ഇങ്ങനെ കണ്ട പെണ്ണുങ്ങളെ നോക്കുന്നത്... നാണാവില്ലെ ഏട്ടന്..."
അമ്മു ചെറുതായി ചീറിക്കൊണ്ട് പറഞ്ഞു..
"അതിനിപ്പോ എന്താ പ്രശ്നം... അല്ല നീയെന്തിനാ ഈ കാര്യത്തിനൊക്കെ ഇങ്ങനെ കിടന്ന് ചീറുന്നത്..."
ഞാൻ എൻ്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പറഞ്ഞു... കോളേജ് എത്തറായിട്ടുണ്ട്.. ഞാൻ വണ്ടി ഓടിക്കൽ തുടർന്നു...
"ജിത്തേട്ടന് അതൊന്നും പറഞാൽ മനസ്സിലാവില്ല... എനിക്ക് ഇഷ്ടല്ല ഇതൊന്നും അത്ര തന്നെ.. "
വീണ്ടും കലിപ്പ് മോഡ് ആയി...ഉള്ളിലെ യക്ഷി പുറത്തിറങ്ങി തുടങ്ങി..
"എൻ്റെ അമ്മൂ.... എടി എല്ലാ ആണുങ്ങളും കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ചിലപ്പോ നോക്കിയെന്ന് ഇരിക്കും.. നീ അതൊന്നും മൈൻഡ് ചെയ്യണ്ട.. കേട്ടാ... "
ഇതൊക്കെ കോമൺ സംഭവം എന്ന രീതിയിൽ ഞാൻ അമ്മുനോട് പറഞ്ഞു. അതോടെ വീണ്ടും ആവേശം കൂടി അവൾക്ക്...
"വേറെ ആരെങ്കിലും നോക്കയോ നോക്കാതിരിക്കയോ ചെയ്യട്ടെ... ഞാൻ പറഞ്ഞത് ജിത്തേട്ടൻ അങ്ങനെ നോക്കണ്ട എന്നാ.."
"അല്ലാ.... എന്നിട്ട് ജിത്തേട്ടൻ എന്നെ അങ്ങനെ ഒന്നും നോകാറില്ലല്ലോ..."
കണ്ണൊക്കെ ചെറുതായി കലക്കിക്കൊണ്ട് അവൾ മുഖത്തടിച്ച പോലെ ചോദിച്ചു...
"അമ്മു അത് കാണാൻ കൊള്ളാവുന്നവരുടെ കാര്യമാ പറഞ്ഞേ..."
ഞാൻ ചെറുതായി പതുങ്ങിക്കൊണ്ട് പറഞ്ഞു...
ഞാൻ പറഞ്ഞതും സീറ്റ് ബെൽറ്റ് ക്ലിപ്പ് വിടുന്ന ശബ്ദം കേട്ടു... ഒപ്പം...
ഓ....ഹ്........ എന്നൊരു കാറലും....
ശേഷം അമ്മു എൻ്റെ മേത്തേക്കായി വീണിട്ട് എൻ്റെ കയ്യിലും നെഞ്ചിലും മാറി മാറി എടുക്കുവാൻ തുടങ്ങി....
വല്ലോടത്തും കൊണ്ടോയി ചാർത്തേണ്ട എന്ന് കരുതി വണ്ടി ഞാൻ പെട്ടെന്ന് സൈഡ് ആക്കി... വല്യ തിരക്കൊന്നും ഉണ്ടായിരുന്നില്ല... മെല്ലെ പോയതുകൊണ്ടും എളുപ്പം വണ്ടി ഒതുക്കാൻ പറ്റി...
"എന്താ പറഞ്ഞേ... അപ്പൊ... അപ്പൊ എന്നെ കാണാൻ കൊള്ളില്ലന്നല്ലേ... ആ നേഹയെ കാണാൻ ... ഭംഗിന്ന്... ദുഷ്ടൻ... "
എന്നെ അടിക്കുന്നതിൻ്റെ ഒപ്പം അവൾ വാക്കുകൾ വിട്ട് വിട്ട് പറഞ്ഞുകൊണ്ടിരുന്നു... ഞാൻ തടയാൻ നോക്കുന്നുണ്ട്.. പക്ഷേ അമ്മു കിടന്ന് പുളയുകയാണ്... അടി നിർത്തുന്നില്ല...
ഒന്നും നോക്കിയില്ല.... ഇരു കൈകൊണ്ടും വട്ടം വലിഞ്ഞ് മുറുക്കി എന്നിലേക്ക് അണച്ചു പിടിച്ചു...
അമ്മുന്
💬 Comments
View all comments