Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
സങ്കടായില്ലേ..."
അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ഇതെന്ത് മലർ എന്ന ഭാവത്തോടെ ഞാൻ ചോദിച്ചു...
"അതൊക്കെ എപ്പോഴും ആവും... പക്ഷേ ഇപ്പോ ഇല്ല...."
ആള് കൂൾ ആണ്. മറ്റേ കൂൾ അല്ലാട്ടോ....
"എന്നിട്ട് ഇപ്പോ എന്താ കിടന്ന് കാട്ടിക്കൂട്ടിയെ... എന്നെ എന്തോരമാ തല്ലിയത്... ഉഫ്..."
വേദനിക്കുന്ന ഭാവത്തോടെ ഞാൻ ചെറിയ അഭിനയം കാഴ്ചവെച്ചു... ഒപ്പം വലത് കരംകൊണ്ട് സൈഡിൽ പുറത്തേക്ക് ചാടി കിടക്കുന്ന മുടി ചെവിയുടെ ഉള്ളിലേക്ക് വെച്ച് കൊടുത്തു...
"ഇതൊക്കെ എൻ്റെ ജിത്തേട്ടൻ സ്നേഹം കൊണ്ട് പറയുന്നതല്ലേ... അതുകൊണ്ട്..... "
അമ്മു എല്ലാം മനസ്സിലാക്കി എന്ന പോലെ പറഞ്ഞു... ഞാൻ ഒന്നു ചിരിച്ചു...
"അതേ... ഇപ്പോ ഞാനാരായി... ഇതൊക്കെ അറിഞ്ഞിട്ടാണോ ഇത്രം നാള് ഞാൻ എന്തേലും പറയുമ്പോ ഏട്ടൻ്റെ അമ്മൂസ് പിണങ്ങിയേ?... ഇതെപ്പോ മുതലാ ഇങ്ങനെ...?"
ഞാൻ എൻ്റെ സംശയങ്ങൾ ചോദിച്ചു... അമ്മു തല ഉയർത്തി തിളങ്ങുന്ന കണ്ണുകളോടെ എൻ്റെ കണ്ണിലേക്ക് നോക്കി...
"അതൊക്കെ അങ്ങനെയാ... ഏട്ടനോട് പിണങ്ങുന്നത് എനിക്ക് വല്യ ഇഷ്ടാണ് കുരങ്ങാ...പിന്നെ...."
ഇത്രേം പറഞ്ഞുകൊണ്ട് എൻ്റെ മൂക്കിൽ ഇടതുകൈലെ രണ്ട് വിരലുകൾ കൊണ്ട് പിച്ചി പിടിച്ചു ആട്ടി. ഒപ്പം നാണത്തോടെ ഉള്ള ചിരിയും.
"പിന്നേ....പിന്നെ എന്താ,.....?"
അവളുടെ പിന്നെ എന്ന നീട്ടലിൽ എന്താ എന്ന് അറിയാൻ വേണ്ടി ഞാൻ നെറ്റി ചുളുക്കിക്കൊണ്ട് ചോദിച്ചു... ഇപ്പോഴും മൂക്കിലെ പിടി വിട്ടിട്ടില്ല... ഞാൻ രണ്ട് കയും അമ്മുവിൻ്റെ അരയിലൂടെ ചുറ്റി...
"പിന്നെ.... പിന്നെ.. ജിത്തേട്ടനോട് ഞാൻ പിണങ്ങിയാൽ എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കില്ലേ...എന്നെ തലോടില്ലേ... എനിക്ക് ഉമ്മ തരില്ലേ... അപ്പൊ ഏട്ടൻ്റെ നെഞ്ചില് ഇങ്ങനെ കിടക്കാൻ നല്ല സുഖവാ ജിത്തേട്ടാ...എനിക്ക് നല്ല ഇഷ്ടവാ.. ഒരുപാട് സന്തോഷം തോന്നും... "
അവൾ മൂക്കിലെ പിടി വിട്ട് നല്ല തിളക്കമുള്ള കണ്ണുകലോടെ നാണിച്ചുകൊണ്ട് വീണ്ടും എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി... അവളുടെ മുഖത്ത് ഒരു കാമുകി ഭാവം വന്നില്ലേ എന്നൊരു സംശയം... ഒരു കാമുകൻ്റെ അടുത്ത് കാണിക്കുന്നത്പോലെയുള്ള ചെറിയ പ്രവർത്തികൾ അമ്മു എന്നോട് കാണിക്കുന്നത് ചെറുപ്പം മുതലേ എനിക്ക് തോന്നാറുണ്ട്. പക്ഷേ അത് അവളുടെ ചേട്ടനോടുള്ള ഇഷ്ടം കൊണ്ട് ആയിരിക്കും എന്നാ ഞാൻ
💬 Comments
View all comments