0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 3020

നിന്ന് വിടീക്കാൻ നോക്കികൊണ്ട് ചോദിച്ചു...

അല്പം അകന്നതും കണ്ണുകൾ തുറക്കാതെ അതെ എന്ന് മൂളി ഒപ്പം തലകുലുക്കിക്കൊണ്ട് വീണ്ടും എന്നെ വലിഞ്ഞു മുറുക്കി...

ഞാൻ ഞെട്ടി... എനിക്ക് ആകെ എന്തോ പോലെ ആയി.. എൻ്റെ ഹൃദയം വളരെ വേഗത്തിൽ അനിയന്ത്രിതമായി ഇടിക്കുവാൻ തുടങ്ങി. ഈ നിമിഷം വരെ ഞാൻ അമ്മുവിൽ അറിയാത്തത് എന്നിൽ കടന്ന് വന്നു...

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വേറൊരു വികാരം അമ്മുനോട് തോന്നുന്നത്... അത് ചിലപ്പോ അമ്മു ഇത്രേം നാൾ രഹസ്യമാക്കിയ അവളുടെ സുഖവും സന്തോഷവും ഞാൻ അറിഞ്ഞതുകൊണ്ട് ആവാം... പക്ഷേ ആ സുഖത്തിൽ നിന്ന് എനിക്ക് ഈ നിമിഷം വിട്ടുമാറാൻ തോന്നുന്നില്ല.. എന്നിലേക്ക് വരുന്ന അമ്മുൻ്റെ ചൂടും ശ്വാസവും ആസ്വദിച്ചു ... മുൻപ് ഒന്നും തോന്നാത്ത രീതിയിൽ.... എൻ്റെ മനസ്സും ശരീരവും എന്നെ പ്രാണനായി കൊണ്ട് നടക്കുന്നവളിലേക്ക് അലിയുവാൻ ആഗ്രഹിക്കുന്നത് പോലെ...

ഇതെല്ലാമായപ്പോൾ എൻ്റെ ജീവൻ്റെ പാതിയാവാൻ വേണ്ടി ആണ് അമ്മു എന്നിലേക്ക് കടന്ന് വന്നത് എന്നാരോ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി. ഇനി അങ്ങനെ ആയിരിക്കുമോ ശരിക്കും..

അവൾ പറഞ്ഞതുപോലെ അമ്മു എന്നെ മുറുകെ പിടിക്കുന്നതിലും എൻ്റെ നെഞ്ചിൽ മുത്തം തരുന്നതിലും ഒരു സുഖവും ആശ്വാസവും സന്തോഷവും എനിക്ക് ലഭിക്കുവാൻ തുടങ്ങി... ഞാൻ അറിയാതെ അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അമ്മുവിൻ്റെ തലയിൽ നന്നായി അമർത്തി ഒരു മുത്തം നൽകി. അത് അൽപ സമയം നീണ്ടുനിന്നു...

"ഹ്മമ്മ്.... ഏട്ടാ.... "

അമ്മു ഒരു മൂളലോടെ കുറുകി എന്നെ ഒന്നൂടെ വലിഞ്ഞ് മുറുക്കി...

പെട്ടെന്ന്....

"കീ......." ഒരു നീട്ടിയ ഹോണിലൂടെ ആണ് ഞാൻ ബോധവാനായത്.

ഹാ..ഹ്... ഞാൻ എന്തൊക്കെയാ ചിന്തിച്ചത്.. ഇല്ല. വേണ്ട...അതൊന്നും ശരിയാകില്ല... ഞാൻ അമ്മുനെ നോക്കി... അവൾ പറഞ്ഞ അവളുടെ സുഖം ആസ്വദിച്ച് എന്നെ മുറുക്കി പിടിച്ചുകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ പോലെ കണ്ണടച്ച്

💬 Comments

View all comments