0%

Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2932

ഞാൻ ചെറിയ ചിരിയോടെ അവളെ ഇടക്കണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

അമ്മു ആകെ ചമ്മിയ പോലെ നിൽക്കുന്നുണ്ട്. പല പല ഭാവങ്ങൾ മുഖത്ത് വരുന്നു. ഞാൻ ഡ്രസ്സിൽ അഴുക്കാക്കിയാൽ അമ്മ ചീത്ത പറയാറുള്ളത് അമ്മുന് അറിയാം. ഇടയ്ക്ക് അവളും ഒപ്പം കൂടി അമ്മയെ പ്രോത്സാഹിപ്പിക്കും. ഇടയ്ക്ക് എന്നെ സപ്പോർട്ട് ചെയ്യും.

അതറിയാവുന്നതുകൊണ്ട് ആൾ അമ്മയെ പല്ലിളിച്ചു കാണിക്കുന്നുണ്ട്. അമ്മയാണെങ്കിൽ അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ചിരിക്കണോ വേണ്ടയോ എന്ന് നോക്കി നിൽക്കുകയാണ്.

അമ്മയ്ക്ക് കാര്യം മനസ്സിലായി. അത് അമ്മുവിൻ്റെ കണ്ണിലും പുരികത്തിലും തേച്ച മഷി ആണെന്ന്...

അവളെ അമ്മയ്ക്ക് ഒറ്റിക്കൊടുത്തിട്ടു ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടിട്ട് ആൾക്ക് ദേഷ്യം വരുന്നുണ്ട്. പക്ഷേ അമ്മ നിക്കുന്നതുകൊണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ. പണ്ടുമുതലേ അമ്മയെ ഭയങ്കര ബഹുമാനം ആണ് അവൾക്ക്. വല്യമ്മേ എന്ന് വിളിക്കുമ്പോൾ അവളുടെ വായിന്ന് തേൻ ഒലിക്കും..

"അയ്യോ... അത് സാരുല്ലാട്ടോ.... വല്യമ്മ കഴുകി വൃത്തിയാക്കിക്കോളാം... അല്ലെങ്കിലും നിൻ്റെ ചേട്ടന് ഡ്രെസ്സിൽ ഒന്നും വല്യ നോട്ടമില്ല. ഇപ്പോ അല്ലെങ്കിൽ ഇന്ന് തിരിച്ചെത്തുന്നതിന് മുമ്പ് അതിൽ ആകെ അഴുക്കാക്കും."

അമ്മ അമ്മുനെ പതിയെ ചേർത്ത് പിടിച്ചു പറഞ്ഞു. അമ്മുന് ആശ്വാസമായി എന്ന് തോന്നുന്നു.

അവളെ ഒട്ടും വേദനിപ്പിക്കാതെ എല്ലാം എനിക്ക് വെച്ച് അമ്മുനെ ആശ്വസിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങ് പൊളിഞ്ഞു. അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ...

"അതെന്ത് വർത്താനം ആണ് അമ്മ. അവളല്ലേ അഴുക്കാക്കിയത്. അവളെ ഒന്നും പറയാതെ എല്ലാം എൻ്റെ തലേൽ കൊണ്ടിടുന്നെ...."

ഞാൻ പ്രതികരിച്ചു. അമ്മു എന്നെ തുറിച്ച് നോക്കുന്നുണ്ട്.

"അത് അമ്മുന് അറിയാതെ... അതിൻ്റെ പിണക്കം മാറിപ്പോ അറിയാതെ പറ്റിയതല്ലേ...? അല്ലേ മോളെ...?"

അമ്മ എനിക്ക് മറുപടി തന്നിട്ട് അമ്മുനെ നോക്കി തലയാട്ടി ചോദിച്ചു. അമ്മു അതിനു യാന്ത്രികമായി മെല്ലെ ചിരിച്ചുകൊണ്ട് മൂളി.

"എൻ്റെ കൊച്ച് നല്ല വൃത്തി ഉള്ള കൂട്ടത്തിലാ.. നിന്നേം എൻ്റെ കെട്ടിയോനേം പോലെ അല്ല.... "

അമ്മ വീണ്ടും അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഒരു പൂച്ചക്കുട്ടിയെ പോലെ ചേർന്ന് നിന്നു.

" ഔ... എന്താ സ്നേഹം.. രണ്ടിൻ്റെം വായിന്നു തേൻ ഒലിക്കുന്നു... അയ്യാ..

💬 Comments

View all comments