Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
എന്നത് ഫ്ലാറ്റിൽ ഞങ്ങളെ പരിചയം ഉള്ള മിക്കവർക്കും അറിയാം... 10 വർഷം ആയില്ലേ ഇവിടെ... ഞാൻ പിന്നെ അങ്ങനെ ആരുമായും അത്രയ്ക്ക് അടുക്കാൻ നിക്കാറില്ല.
ഞാനും ചെറുതായിട്ട് ചിരിച്ചു. അമ്മു സ്ഥിരം ഇളി തന്നെ.
"നേഹയെ ഇപ്പോ ഇവിടെ കാണാറില്ലല്ലോ.. ഇടയ്ക്ക് കാണാറുള്ളൂ...എന്താ ചെയ്യുന്നേ ഇപ്പൊ"
ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചു. അമ്മു എന്നെ മിഴിച്ച് നോക്കുന്നുണ്ട്.
"ചേട്ടാ.. ഞാൻ ഇപ്പോ BCA ചെയ്യുവാണ്. ബാംഗ്ലൂർ ആണ്. മാസത്തിൽ ഒരിക്കൽ ഒക്കെയേ വരാറുള്ളൂ... അതാ"
നേഹ എൻ്റെ സംശയങ്ങൾക്കുള്ള മറുപടി നൽകി. ആള് കാണാൻ നല്ല സ്മാർട്ട് ആണ്. നല്ല സംസാരവും. ഞാൻ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. കൊള്ളാം... നല്ല കുട്ടി...
ഞങൾ താമസിക്കുന്നത് നാലാമത്തെ ഫ്ലോറിൽ ആണ്. നേഹ 8 മത്തെ ഫ്ലോറിൽ എന്തോ ആണ്. അതുകൊണ്ട് അവരുടെ വീട്ടുകാർ ആയിട്ട് അധികം അടുപ്പം ഇല്ല. ജസ്റ്റ് കാണാറുണ്ട് അത്ര മാത്രം. പിന്നെ ഈ ഫ്ലാറ്റിൽ എത്തിയാൽ എൻ്റെ ലോകം എന്നത് കൂടെ ഉള്ള ഈ യക്ഷി ആണല്ലോ. വേറെ അധികം ആരെയും അടുപ്പിക്കില്ല.
"ആണോ... ഓ ശരി ശരി... അതായിരിക്കും കാണാത്തത്... "
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു തീർന്നതും....
" അതേ ... നേഹ ഞങൾ ഇപ്പോ തന്നെ വൈകി... പിന്നെ ഒരിക്കൽ സംസാരിക്കാട്ടോ... വാ ചേട്ടാ പോകാം... "
കൂടെ നിൽക്കുന്ന കക്ഷിക്ക് അത്ര പിടിച്ചിട്ടില്ല എന്നത് വ്യക്തം. പോരാത്തതിന് പഴയ വട്ട്കേസും.
"ഓ.. ആയിക്കോട്ടെ.. ബൈ ചേട്ടാ... ബൈ ചേച്ചി.."
നേഹ ഞങ്ങളെ പോകുവാൻ അനുവദിച്ചു. തിരിചും യാത്ര പറഞ്ഞു ആ സംഭാഷണം അവിടെ നിർത്തി ഞങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.ബൈക്ക് ഡാഡികൂൾ കൊണ്ടുപോയേക്കാണ്. അതുകൊണ്ട് കാറിനാണ് പോകുന്നേ. ഒരു ബ്ലാക്ക് സ്വിഫ്റ്റ്.
കാറിലെ കറുത്ത സീറ്റിൽ അമ്മു കരിനീല കുർത്തിയും വെള്ള ലെഗ്ഗിൻസും ഇട്ട് ഇരിക്കുന്നത് കാണാൻ നല്ല ചന്തം ഉണ്ട്. ഞാൻ അവളെ വിശദമായി നോക്കി...
ഈ ഇടയായി പെണ്ണിന് ഭംഗി കൂടി കൂടി വരികയാണ്. ഇനി എനിക്ക് തോന്നുന്നതാണോ എന്നറിയില്ല. എന്തായാലും കോളേജിലെ ചെക്കന്മാർ കുറച്ചെങ്കിലും
💬 Comments
View all comments