Chapter Title : മൈ ഗ്രേറ്റ് ഫക്കർ [ശേഖർ]
സ്ഥിതി എന്ന് ചിന്തിച്ചതെ ഇല്ല... "
എന്ന ചിന്തയായിരുന്നു, വന്നതിൽ ഏറെ പേർക്കും...
" ഇവൻ, റെജി.. ബാംഗ്ളൂരുവിൽ ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആണ്... ഇവന് നിങ്ങളുടെ മകളെ ചോദിച്ചു വന്നതാണ്... ഞങ്ങൾ പൊന്നു പോലെ നോക്കാം.. "
മുതിർന്ന ആൾ ചെക്കനെ പരിചയപ്പെടുത്തി, പറഞ്ഞു..
" ഞങ്ങൾക്ക് ഈ കാണുന്നത് ഒക്കെയെ ഉള്ളു.. "
ലാസർ പറഞ്ഞു
ഒരു കൂട്ടർ പെണ്ണ് ചോദിച്ചു വന്നതറിഞ്ഞ അടുത്തുള്ള ബന്ധുക്കൾ ഒക്കെ ഇതിനകം എത്തിയിരുന്നു..
" നിങ്ങൾ മറ്റൊന്നും ആലോചിച്ചു തല പുണ്ണാക്കണ്ട... നിങ്ങളുടെ സ്ഥിതി എല്ലാം അറിഞ്ഞു തന്നെയാ ഞങ്ങൾ വന്നത്... നിങ്ങളുടെ ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാം... നിങ്ങളുടെ പേരിൽ ടൗണിൽ വീടും സ്ഥലവും ഞങ്ങൾ നോക്കി വില പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്... നിങ്ങൾ സമ്മതിച്ചു എന്നറിയിച്ചാൽ, നാളെ നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാം... കൂടാതെ കല്യാണത്തിന് അത്യാവശ്യം ചിലവിടാൻ നിങ്ങൾക്ക് വേണ്ടി ബാങ്കിൽ നിക്ഷേപിക്കും... വേറൊരു രീതിയിൽ കാണണ്ട.... മോളെ ഞങ്ങക്ക് വല്ലാതെ ഇഷ്ടായി.... അത് കൊണ്ടാണ്... "
മുതിർന്ന ആൾ കാര്യം വിശദമായി പറഞ്ഞു...
" നിങ്ങൾ... ആലോചിച്ചു മറുപടി പറഞ്ഞാൽ മതി... മറുപടിക്കായി ഞങ്ങൾ വെയിറ്റ് ചെയ്യാം... "
വന്നവർ പറഞ്ഞു..
വേണ്ടപ്പെട്ടവർ അകത്തു ഒത്തു കൂടി..
" നമുക്ക് പറ്റിയ ബന്ധമല്ല.. "
" കൊല്ലും കൊലയ്ക്കു പോലും പോരുന്ന കൂട്ടരാണെന്ന് തോനുന്നു... ഒപ്പം വിട്ടാൽ മോളെ പിന്നെ നോക്കണ്ട... ഗ്യാസ് കുറ്റി പൊട്ടി തെറിച്ചു എന്നൊക്കെ കേൾക്കാറില്ലേ...? "
" വന്നു കയറിയ മഹാലഷ്മിയെ പുറംകാല് കൊണ്ട് തട്ടി കളയല്ലേ...... "
" അവിടെയൊക്കെ നമുക്ക് കേറി ചെല്ലാൻ പോലും ഒക്കുകേല.. "
എതിരായും അനുകൂലമായും വാദ പ്രതി വാദങ്ങൾ അരങ്ങു തകർത്തതല്ലാതെ തീരുമാനം നീണ്ടു...
ഇത്രയും സൗഭാഗ്യം വന്നു ചേരുന്നതിൽ ലാസർക്ക് ഉള്ളു കൊണ്ട് സന്തോഷം ആയിരുന്നു..
" നിങ്ങൾ ഇങ്ങനെ എങ്ങും എത്താതെ എങ്ങനെയാ.... ഒരു കാര്യം ചെയ്യൂ... പെണ്ണല്ലേ അവിടെ കഴിയേണ്ടത്...? അവളുടെ അഭിപ്രായം അറിഞ്ഞു, അത് പോലെ ചെയ്യൂ.. "
പ്രയോഗികമായ ഒരു നിർദേശം വന്നപ്പോൾ,
💬 Comments
View all comments