Chapter Title : മകൾ [Jack]
വീട്ടിൽ നിന്നും തൻ്റെ അച്ഛനെ ചേച്ചിയുടെ കൂടെ നാട്ടുകാരും ആ ചേച്ചിയുടെ ഭർത്താവും കൂടെ പിടിച്ചു. അച്ഛനെ തല്ലിയെന്നും കേട്ടു. അച്ഛനെ ആരൊക്കെയോ ചേർന്ന് വീട്ടിൽ കൊണ്ടേ വിട്ടിട്ടുണ്ട്. ഇതായിരുന്നു കാര്യം.
ഡ്രസ്സ് പോലും മാറാതെ നിമിഷ ബെഡിലേക്കു കിടന്നു. അവളുടെ മനസ്സിൽ കൂടെ പല കാര്യങ്ങളും കടന്നു പോയി. താൻ എട്ടാം ക്ലാസ്സിൽ പഠിക്കുമോൾ അമ്മ മരിച്ചതാണ്. അച്ഛൻ നല്ല ചെറുപ്പം. കാണാനും മിടുക്കൻ. വേറെ ഒരു കല്ല്യാണത്തിന് ഒരു പ്രയാസവും ഇല്ലായിരുന്നു.
പലരും നിർബന്ധിച്ചതുമായിരുന്നു. പക്ഷെ അച്ഛൻ സമ്മതിച്ചില്ല. തന്നെ പൊന്നു പോലെയാ അച്ഛൻ വളർത്തിയത്. അച്ഛൻ എന്നതിനുപരി ഒരു അടുത്ത ഫ്രണ്ട് തന്നെ ആയിരുന്നു. ഇങ്ങനെ ഒരു സംഭവം ഇതുവരെ നടന്നിട്ടില്ല. അച്ഛനെ നാട്ടുകാർക്കെല്ലാം കാര്യമായിരുന്നു. പിന്നെ എന്ത് പറ്റിയോ എന്തോ? നിമിഷ ഓരോന്ന് ആലോചിച്ചിരുന്നു. എന്ത് ചെയ്യണമെന്ന് അവൾക്കു ഒരു എത്തും പിടിയും കിട്ടിയില്ല.
അപ്പോഴാണ് നിമിഷക്ക് ആരതി മിസിനെ ഓർമ്മ വന്നത്. കോളേജിൽ മിസ് ചെറിയ തോതിൽ കൗൺസിലിംഗ് കൂടെ കൊടുക്കുന്നുണ്ട്.
നിമിഷ വേഗം ആരതി മിസിനെ വിളിച്ചു. നിമിഷ മിസിനോട് കാര്യങ്ങൾ ഒക്കെ വിവരിച്ചു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും നിമിഷ കരഞ്ഞു പോയി.
“സാരമില്ല, മോളെ. തെറ്റുകൾ എല്ലാർക്കും പറ്റും. ഇത് നിൻ്റെ അച്ഛൻ അറിയാതെ പെട്ട് പോയതാണെന്ന് പറഞ്ഞല്ലോ. നമുക്ക് അത് വിശ്വസിക്കാം”, ആരതി പറഞ്ഞു.
“ഞാൻ ഇനി ഇപ്പോൾ എന്താ ചെയ്യുക മിസ്?”, നിമിഷ ചോദിച്ചു.
“അച്ഛൻ്റെ കാര്യത്തിൽ ഞാൻ ഒരു കാര്യം
പറയാം. ഒരു ടീച്ചർ സ്റ്റുഡന്റിനോട് പറയാൻ പാടുണ്ടോ എന്നറിയില്ല. എങ്കിലും പറയാം”,
💬 Comments
View all comments