Chapter Title : മകളുടെ മടങ്ങിവരവ് 1 [അസുരന്‍]
ഇല്ല മേല്‍കോടതിയില്‍ പോയാല്‍ പതിനെട്ടു വയസ്സിന്റെ ഇളവ് അനുവദിച്ചു കിട്ടും എന്ന്‍ പക്ഷെ ആ കോടതികൂട്ടില്‍ എന്റെ മകള്‍ ഉരുകിയത് കണ്ടത് കൊണ്ടു എനിക്ക് വേറെ ഒരു കേസിനും പോകാന്‍ താല്പര്യം ഇല്ലായിരുന്നു. ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയ എന്റെ വീടും പിന്നെ മാസാമാസം അവരുടെ ചെലവ് കാശ് അയച്ചു കൊടുക്കലും ആണ് ഈ കേസുകള്‍ കൊണ്ട് എന്നിക്കുണ്ടായ മെച്ചം. ചിരിച്ചുല്ലസിച്ച് നടന്നിരുന്ന എന്റെ മകള്‍ അച്ഛനെ കാമിച്ചവള്‍ എന്ന നാട്ടുകാരുടെ പരിഹാസകഥാപാത്രമായി വീടിന്നു പുറത്തിറങ്ങാതെയായി എന്നതാണ് പരിപാലന കേസ് കൊണ്ട് എനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടം. ഇപ്പോള്‍ ശ്രീമോള്‍ക്ക് ഇരുപത്തൊന്നു വയസ്സായി. കോടതി വിധിച്ച നിഷേധകാലാവധി കഴിഞ്ഞിരിക്കുന്നു.എന്റെ മകള്‍ക്ക് അവളുടെ അമ്മയേക്കാള്‍ എന്നെ വേണം എന്ന തിരിച്ചറിവ് എനിക്ക് സന്തോഷം നല്കുനുണ്ടായിരുന്നു.
പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. മുടി താടി വെട്ടല്‍ ഇസ്തിരിയിടല്‍ മുതലായ ചടങ്ങുകള്‍ എല്ലാം ജീവിതത്തില്‍നിന്നു മാറ്റിയ ഞാന്‍ അന്ന് ബാര്‍ബര്‍ ഷോപ്പില്‍ പോയി എന്റെ മുഖത്തെയും തലയിലെയും അനാവശ്യ മുടികള്‍ എല്ലാം വെട്ടി മാറ്റി. ഇസ്തിരിയിട്ട വസ്ത്രങ്ങള്‍ ധരിച് ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാവരും അതിശയത്തോടെ എന്നെ നോക്കി. മകളുടെ മടങ്ങി വരവ് മാത്രം എന്നാണ് എന്ന്‍ എനിക്കറിയില്ലായിരുന്നു. മാലതിയെ വിളിച്ചു ചോദിക്കാന്‍ എന്റെ മനസ്സ് സമ്മതിച്ചില്ല. ഒടുവില്‍ കാത്തിരുന്നത് പോലെ എന്നെ തേടി പരിചയമില്ലാത്ത മൊബൈലില്‍ നിന്നും ആ കാള്‍ വന്നു. ഞാന്‍ ഫോണ്‍ എടുത്തു ഹലോ പറഞ്ഞപ്പോള്‍
“അച്ഛാ അച്ചന്റെ ശ്രീമോള്‍ ആണ്.”
ഒരു നിമിഷം മകളുടെ ശബ്ദം കേട്ടതിന്റെ ആഘാതത്തില്‍ നിന്നും എനിക്ക് മുക്തന്‍ ആകാന്‍ കഴിഞ്ഞില്ല. പിന്നെ ഞങ്ങള്‍
💬 Comments
View all comments