Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
കൊള്ളില്ല എന്ന് എല്ലാവർക്കും ഉറപ്പായി .
ജീവനുണ്ടാകും എന്ന് മാത്രം . വീൽ ചെയറിൽ സഞ്ചരിക്കുന്ന വെറും ജഡമായി മാറിയിരിക്കുന്നു വരദൻ .
പ്രീതി എന്നിട്ടും വരദനെ വിട്ടില്ല .
വരദൻ്റെ കൈ ഒടിക്കാനായി അയാളുടെ കയ്യിൽ പിടിച്ച് മുളകൊണ്ട് ആഞ്ഞ് അടിച്ചതും എല്ലാം കണ്ട് സഹികെട്ട് കസേരയിൽ ഇരുന്ന തമ്പുരാട്ടി പ്രീതിയുടെ മുളയിൽ കയറി പിടിക്കുകയും പ്രീതിയെ തല കൊണ്ട് ഇടിച്ച് മറിച്ചിടുകയും ചെയ്തു .
പ്രീതി നൊടിയിടെ ചാടി എഴുന്നേറ്റ് വന്ന് തമ്പുരാട്ടിയുടെ അടിവയറ്റിൽ ചാടി ചവിട്ടി തമ്പുരാട്ടിയെയും നിലത്ത് വീഴ്തി .
എങ്ങും നിശബ്ദത മാത്രം .
ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യം അവിടെ സംഭവിച്ചിരിക്കുന്നു .
തമ്പുരാട്ടി വരെ പ്രീതിയിൽ നിന്നും ആ ചവിട്ട് പ്രതീക്ഷിച്ചില്ലായിരുന്നു .
നാണവും വേദനയും അരിശവും തൻ്റെ വേളിക്കാരൻ്റെ ജീവച്ചവമായ ശരീരരവും എല്ലാം കൂടി കണ്ട് പ്രാന്തായ തമ്പുരാട്ടി മാറി നിക്കട എല്ലാം എന്ന് ഉറക്കെ വിളിച്ച് അലറി കൊണ്ട് പ്രീതിയുടെ നേരെ പാഞ്ഞടുക്കുകയും പ്രീതിയുടെ കയ്യിൽ നിന്നും താഴെ വീണു പോയ മുളക്കോല് മിന്നൽ വേഗതയിൽ തമ്പുരാട്ടി കൈക്കലാക്കുകയും പ്രീതിയുടെ തലക്ക് മുള കൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു .
ഒഴിഞ്ഞ് മാറിയ പ്രീതിയുടെ നെറ്റിൽ മുളയുടെ അറ്റം കൊണ്ട് മുറിഞ്ഞ് ചോര ചീറ്റി .
പക്ഷേ ഒഴിഞ്ഞ് മാറുന്ന നിമിഷം തന്നെ പ്രീതിയും മിന്നൽ വേഗതയിൽ തമ്പുരാട്ടിയുടെ കൊഴുത്ത അടി വയറ്റിൽ ചവിട്ടി തമ്പുരാട്ടിയെ മറിച്ചിട്ടിരുന്നു .
രണ്ട് പേരും വാശിയോടെ കൊത്തു കൂടും എന്ന് മനസിലാക്കിയ മുതിർന്ന ആളുകൾ അവരെ ഇരുവരേയും ബലമായി
💬 Comments
View all comments