Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
സൈഡിലുള്ള കളരിമുറിയിലേക്ക് നടന്നു .
വിശാലമായ ആ മുറിയിൽ കയറി കൈ കൂപ്പി വണങ്ങിയ ശേഷം അവിടെ നിന്നും തൻ്റെ പേര് കൊത്തി വെച്ച താൻ പോരിന് ഉപയോഗിക്കുന്ന പഞ്ചലോഹ വളയം അറ്റത്ത് ഘടിപ്പിച്ച മുള തമ്പുരാട്ടി കയ്യിലെടുത്തു .
ശേഷം മുറ്റത്തിറങ്ങി മുള വായുവിൽ വേഗതയിൽ കറക്കിക്കൊണ്ട് തമ്പുരാട്ടി പരിശീലനം ആരംഭിച്ചു .
രാവിലെ കളരി പഠിക്കാൻ എത്തിയവർ വന്നപ്പോൾ കണ്ട കാഴ്ച്ച സെറ്റ് സാരിയുമുടുത്ത് വിയർത്തൊലിച്ച് ഇടതടവില്ലാതെ മുള വീശി പരിശീലനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ദേവി തമ്പുരാട്ടിയെയാണ് .
തമ്പുരാട്ടിക്ക് ഇതെന്താ പറ്റിയെ എന്ന് അവരോർത്തു കൊണ്ട് വായ പൊളിച്ച് തമ്പുരാട്ടിയുടെ ചുവടുകൾ നോക്കി നിന്നു .
തമ്പുരാട്ടി മുള വീശുന്ന ശബ്ദം കേട്ടാൽ തന്നെ കേൾക്കുന്ന ആൾക്ക് പേടി തോന്നും .
അത്രക്ക് ശൗര്യവും പവർ ഫുള്ളുമാണ് തമ്പുരാട്ടിയുടെ മുളയടി.
ആ മുളയെങ്ങാൻ ദേഹത്ത് അറിയാതെ തട്ടിയാൽ പോലും തട്ട് കൊണ്ടവൻ പിന്നെ ഓർമയാകും .
ട്രെയിൽ നടക്കുന്ന സമയത്തും കളരി പഠിപ്പിക്കുന്ന സമയത്തും തമ്പുരാട്ടി വളരെ പതുക്കെയാണ് മുള വീശുന്നത് എന്നത് പഠിക്കുന്നവർക്ക് ഒരാശ്വാസമായിരുന്നു .
പഠിക്കാൻ എത്തിയവർ ചുറ്റിനും കൂടി തൻ്റെ അഭ്യാസ പ്രകടനം കാണുന്നു എന്ന് മനസിലാക്കിയ തമ്പുരാട്ടി പതിയെ പരിശീലനം അവസാനിപ്പിച്ച് കളരി മുറ്റം തൊട്ട് വണങ്ങി മുള തറയിൽ ചാരി വെച്ചു .
ഇനി നാലഞ്ച് മാസം കൂടിയല്ലെ ഉള്ളൂ ഉത്സവത്തിന് . കളരിക്ക് ഇറങ്ങണമല്ലോ . അതുകൊണ്ട് രാവിലെ തന്നെ ചുമ്മ ഒന്ന് പരിശീലനം നടത്തിയതാ .
തമ്പുരാട്ടി കൂടി നിന്ന കളരി സ്റ്റുഡൻസിനോട് ചെറിയ ചമ്മലോടെ ചിരിച്ച് കൊണ്ട് പറഞ്ഞു .
ആ കൊച്ചു പെണ്ണൊക്കെ തമ്പ്രാട്ടിക്ക് ഒരു ഇരയാണോ തമ്പ്രാട്ടി ? തമ്പ്രാട്ടി മുള രീശുന്ന കാറ്റ് മതി മൂപ്പൻ്റെ പേരക്കുട്ടി ചാകാൻ .
കൂട്ടത്തിൽ നിന്ന ഒരു വിരുദൻ്റെ ആ ഡയലോഗ് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു . ഒപ്പം തമ്പുരാട്ടിയും ഞാൻ എന്ന ഭാവത്തിൽ ഒന്ന് മന്ദഹസിച്ചു .
ആ നിങ്ങൾ ഓരോരുത്തരായി ഇന്നലെ പഠിപ്പിച്ച ചുവടുകൾ കാണിച്ചേ .
💬 Comments
View all comments