Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
ചെണ്ട മേളങ്ങളുടെ ശബ്ദവും വിസിലടികളും നിറഞ്ഞിരുന്നു . മൈക്കിൽ അതാ അനൗൺസ് മെൻ്റ് വന്നിരിക്കുന്നു .
ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് ദേവിക വരദൻ എന്ന കളരിക്കൽ അച്ചുതമേനോൻ മകൾ ദേവി തമ്പുരാട്ടിയും ചീനി പുരക്കൽ രാമു മകൾ പ്രീതിയും തമ്മിലുള്ള 65ാംമത് കളരി പൂരം തുടങ്ങാൻ പോകുന്നു . ആദ്യമായി പ്രീതിയെ തട്ടിലേക്ക് ക്ഷണിക്കുന്നു .
അനൗൺസ് കേട്ടതും ജനസാഗരങ്ങൾ കരഘോഷങ്ങളും വിസിലടിയും മുഴക്കി . അക്കരയിലും ഇക്കരയിലും പല തരം വാതുവെപ്പുകളും വാക്ക് തർക്കങ്ങളും വെല്ലുവിളികളും നടന്നു . പക്ഷേ ആൽബിന് മാത്രം പേടി കാരണം ഇരുന്നിട്ട് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല .
തട്ടിലേക്ക് പ്രീതിയെ ക്ഷണിച്ചതും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കറുത്ത ചുരിദാർ ടോപ്പിന് മേലെ ചുവന്ന ഷോളും പുതച്ച് ചുവന്ന മുണ്ടു കൊണ്ട് തുടകൾ കാണത്തക്ക വിധം താറും ചുറ്റി നെറ്റിയിൽ നീളത്തിൽ ചുവന്ന ഗോപിക്കുറിയും കഴുത്തിൽ ചന്ദനവും ചാർത്തി മൂക്കിൽ ചെറിയ റിങ്ങ് പോലെ വട്ടത്തിലുള്ള മൂക്കുത്തിയും അണിഞ്ഞ് മുളവടിയും കയ്യിലേന്തി പ്രീതി തട്ടിലേക്ക് കയറി വന്ന് എല്ലാവരോടുമായി കൈ കൂപ്പി വണങ്ങി നിന്നു .
അയ്യേ ഇത്രക്ക് ചെറിയ പെണ്ണാണോ തടിച്ച് കൊഴുത്ത് ഉയരമുള്ള തമ്പുരാട്ടിയെ നേരിടാൻ പോകുന്നത് . എന്നേക്കാൾ കുറച്ച് കൂടി പൊക്കമുണ്ടാകും എന്നതൊഴിച്ചാൽ പ്രീതിക്ക് തമ്പുരാട്ടിയുടെ ഒരു കൈ വീഴാൻ ശേഷി ഇല്ലല്ലോ എന്ന് പ്രീതിയെ ആദ്യമായി കണ്ട ആൽബിൻ മനസിലോർത്തു പോയി . പ്രീതിയെ കണ്ടപ്പോൾ അവന് മനസിൽ അൽപം ഭയം കുറഞ്ഞ പോലെ തോന്നി .
അടുത്തത് തമ്പുരാട്ടിയുടെ പേര് വിളിച്ചതും ആൽബിന് ഉള്ളിൽ അൽപം പേടിയുണ്ടെങ്കിൽ കൂടിയും തമ്പുരാട്ടിയുടെ ആ രാജകീയ വരവ് അവൻ നോക്കിയിരുന്ന് പോയി .
പച്ച സിൽക്കിൻ്റെ ബ്ലൗസും ധരിച്ച് മുല്ലപ്പൂ വട്ടത്തിൽ കെട്ടി വെച്ച് മുടിയിൽ ചൂടിക്കൊണ്ട് സെറ്റ് സാരികൊണ്ട് കൊഴുത്ത തുടകൾ കാണുന്ന വിധം താറു ചുറ്റി ഗോപിക്കുറി നെറ്റിയിലും ചന്ദനം കഴുത്തിലും ചാർത്തിക്കൊണ്ട് കൊത്തു കൂടാൻ വരുന്ന മൂത്ത പൂവൻ കോഴിയെ പോലെ രാജകീയമായ തലയെടുപ്പോടെ ചെമ്പ് വളയം പൂശിയ മുളയും കയ്യിലേന്തി തമ്പുരാട്ടിയുടെ തട്ടിലേക്കുള്ള ആ വരവ്
💬 Comments
View all comments