Chapter Title : മകനെ തമ്പുരാട്ടിക്ക് കാഴ്ച്ച വെച്ച അമ്മ [ചിക്കു]
തൻ്റെ മുന്നിൽ വന്ന് നിന്ന ആ ശരീരത്തെ കെട്ടി പിടിച്ച് വാ വിട്ട് കരഞ്ഞു .
ആൽബി കുട്ടാ അമ്മേടെ മോൻ വിഷമിക്കണ്ട . തമ്പുരാട്ടി തിരിച്ച് നമ്മുടെ അടുത്തേക്ക് തന്നെ വരും . വാ നമുക്ക് വീട്ടിൽ പോവാം .
സിസിലിയായിരുന്നു ആ വന്ന് അവൻ്റെ മുന്നിൽ നിന്നത് . അവൻ പെട്ടെന്ന് നോക്കിയപ്പോൾ തമ്പുരാട്ടിയാണെന്ന് ഉപഭോത മനസിൽ ഓർത്ത് പോയതായിരുന്നു . കലങ്ങി കരഞ്ഞ കണ്ണുകളോടെ ചാത്തൻ തുരുത്തിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് നോക്കിക്കൊണ്ട് തമ്പ്രാട്ടീ .. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവൻ അമ്മയോടൊപ്പം യാത്ര തിരിച്ചു .
ആ കളരിക്ക് ശേഷം നാട്ടിൽ കളരി എന്നന്നേക്കുമായി നിരോധിച്ചിരുന്നു . സിസിലി എല്ലാം മറന്ന് ഭയങ്കര പ്രതാപത്തോടെ തൻ്റെ സാമ്പത്തികം കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . നാടും നാട്ടാരും എല്ലാം പഴയത് പോലെ എല്ലാം മറന്ന് ജീവിച്ചു .
തമ്പുരാട്ടി പോയി രണ്ട് വർഷങ്ങൾക്ക് ശേഷം വരദൻ അസുഖം മൂർച്ചിച്ച് മരിച്ചു .തമ്പുരാട്ടിയുടെ വസ്തു വകകളെല്ലാം കുടുംബക്കാർ പങ്കിട്ടെടുക്കുകയും ഇല്ലം കാട് കയറി തരിശാവുകയും ചെയ്തു .
തമ്പുരാട്ടിയുടെ അച്ചനും അമ്മയും Dr പ്രമീളയുടെ വീട്ടിലാണ് താമസം .
പ്രീതി വിവാഹവും കഴിഞ്ഞ് വേറെ ഏതോ നാട്ടിൽ ജീവിക്കുന്നുണ്ട് എന്ന കരക്കമ്പി ഇക്കരയിൽ പരന്നിരുന്നു . കിട്ടു മൂപ്പൻ കിടപ്പിലാണ് .
പലരും ചാത്തൻ തുരുത്തിൽ പോയി പരതി നോക്കിയിട്ടും തമ്പുരാട്ടിയുടെ ഒരു പൊടി പോലും കിട്ടിയതുമില്ല . പ്രീതിയുടെ ഒളിച്ചോട്ട വിവാഹം ആയത് കാരണം കറക്ട് അവൾ ഏത് നാട്ടിലാണ് താമസിക്കുന്നതെന്ന് ആർക്കും ഒരു അറിവുമില്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ തമ്പുരാട്ടിയെ ആരും ഓർക്കാതെ വരെയായി .
എന്നാൽ ആൽബിൻ മാത്രം ഒഴിവ് സമയങ്ങൾ ചിലവഴിച്ചത് പുഴക്കരയിലായിരുന്നു .
എന്നെങ്കിലും തമ്പുരാട്ടി പുഴ നീന്തി കടന്ന് തന്നെ കാണാൻ വരും എന്ന് അവൻ ഉറച്ച് വിശ്വസിച്ചു.
മനസ് കായുന്ന നേരം ഒറ്റക്ക് പുഴക്കരയിൽ വന്ന് ചാത്തൻ തുരുത്ത് നോക്കി തമ്പ്രാട്ടി ഇത് തമ്പ്രാട്ടീടെ കണ്ണനാ എന്ന് അവൻ ഉറക്കെ വിളിച്ച് പറയുമായിരുന്നു . അവന്
💬 Comments
View all comments