0%

Chapter Title : മകന്റെ കൂട്ടുകാരൻ [??????]

Author : സ്മിത Read All Parts 14.4K
ക്ഷീണം. എഴുന്നേൽക്കാൻ തോന്നുന്നില്ല. പണിക്കാർക്ക് ചായ കൊടുക്കാൻ സമയമായി. അതുകൊണ്ട് അവൾ വിമ്മിഷ്ടത്തോടെയാണെങ്കിലും എഴുന്നേറ്റു. അടുക്കളയിൽ ചെന്ന് മുഖം കഴുകി. ചായയ്ക്ക് വെള്ളമെടുത്ത് സ്റ്റവ്വിൽ വെച്ച് ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഫർഹാൻ ഇപ്പോഴും മുറ്റത്ത് ഇരിക്കുന്നു. ഇത്തവണ ഒരു ടീപ്പോയി കൂടി മുമ്പിലുണ്ട്. അതിൽമൂന്ന് നാലു പുസ്തകങ്ങളും. ഒരു പുസ്തകം കയ്യിലുണ്ട്. പക്ഷെ ശ്രദ്ധ പുസ്തകത്തിലൊന്നുമല്ല. അത് ഇപ്പോഴും മാവിലാണ്. ഈ ചെറുക്കന് ഇതെന്ത് പറ്റി? അഫ്രീൻ പിന്നെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല. നേരെ അവന്റെ നേരെ ചെന്നു. ചെറുക്കന് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട്. അത് എന്താണ്എന്നറിഞ്ഞിട്ടു തന്നെ കാര്യം. "എന്നാടാ നീ മാവേലേക്ക് നോക്കി ഇങ്ങനെ ഇരിക്കുന്നെ?" സ്വരം കടുപ്പിച്ച് തന്നെയാണ് അഫ്രീൻ ചോദിച്ചത്. "ഒന്നുമില്ല ഉമ്മാ," "എന്ത് ഒന്നുമില്ലാന്ന്? മോനൂ രാവിലെ മുതല് ഞാൻ കാണുന്നതല്ലേ! പറയടാ എന്നാ പറ്റിയെന്ന്!" "ഈ ഉമ്മയ്‌ക്കെന്നാ!" അസഹീനമായ സ്വരത്തിൽ അവൻ ചോദിച്ചു. "എനിക്ക് എന്നാ പറ്റിയെന്ന്! എനിക്ക് എന്നാ പറ്റാനാ?" "നിർത്തെടാ നിന്റെ ഒര് ഡ്രാമാ!" അഫ്രീന് ശരിക്കും ദേഷ്യം വന്നു. അത്കൊണ്ട് തന്നെ അവളുടെ ശബ്ദം ആവശ്യത്തിലേറെ ഉയർന്നു. "നീ വെളച്ചിലെറക്കാതെ മര്യാദക്ക് കാര്യം പറയുന്നോ അതോ ഞാൻ വടി എടുക്കണോ?" അവളുടെ ചോദ്യത്തിലെ തീച്ചൂട് അത്രമേൽ കൂടിയതായിരുന്നത് കൊണ്ട് ഫർഹാൻ ശരിക്കും ഭയന്നു. "അത് ഉമ്മാ...എന്റെ റൂം മേറ്റില്ലെ? അവന്റെ കാര്യം ഓർത്താ ..."
"ആര്? അക്ഷയെപ്പറ്റിയാണോ? അവനെന്നാ പറ്റിയെ?" "അവൻ..." പറയാൻ തുടങ്ങിയെങ്കിലും ഫർഹാൻ സംശയിച്ച് നിർത്തി. "പറയെടാ! ഒരു മാതിരി ശ്രീനിവാസനെപ്പോലെ മുഖത്ത് ആക്ഷൻ കാണിക്കാതെ!" "ഉമ്മാ,അവൻ ആള് ശരിയല്ല!" "ഏഹ്?' അഫ്രീൻ

💬 Comments

View all comments