Chapter Title : മകന്റെ കൂട്ടുകാരൻ [??????]
"അങ്ങനെയായാ നിനക്ക് കൊള്ളാം!"
അഫ്രീൻ അവന്റെ മുഖത്ത് നോക്കി.
"അല്ലെങ്കിൽ..."
അവൾ അവന്റെ കണ്ണുകളിളിലേക്ക് നോക്കി തുടർന്നു.
"എപ്പം ഞാൻ നിന്റെ മമ്മിയ്ക്ക് റിപ്പോർട്ട് ചെയ്യൂന്ന് ചോദിച്ചാ മതി!"
അക്ഷയ് ഒരു ഇളിഭ്യ ചിരി ചിരിച്ചു.
"ഉമ്മ വന്നപ്പം മൊതല് നിക്കുവാണല്ലോ! ഇരിക്കുമ്മാ! ഇരിക്ക്!
അവൻ ഒരു കസേര നീക്കിയിട്ടു.
"അടുക്കള എവിടെയാ?"
അഫ്രീൻ ചോദിച്ചു.
അവർ മൂവരും അവളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഇപ്പോൾ കിട്ടും ചീത്ത!
ഫർഹാൻ കണക്ക് കൂട്ടി.
"ഇതെന്താ അടുക്കളയാണോ അതോ ചാണകക്കുഴിയോ?"
അടുക്കളയിൽ കടന്നയുടൻ അഫ്രീൻ ചോദിച്ചു.
"അയ്യോ ഉമ്മാ അത് ഫർഹാന്റെ അല്ല..."
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
"ഇന്ന് എന്റെ ടേൺ ആയിരുന്നു..അല്ല, പാത്രം ഒക്കെ കഴുകിവെക്കണ്ട ടൈം ആകുന്നേ ഉള്ളൂ! അതാ!"
"ഓഹോ!"
അവൾ എളിയ്ക്ക് കൈകൾ കുത്തി നിന്ന് അവനോട് ചോദിച്ചു.
"ഇനി അത്താഴം കഴിക്കാൻ നേരത്താകും പാത്രോം കലോം ഒക്കെ കഴുകുന്നത് അല്ലെ?"
വാഷ് ബേസിനിലെ ടാപ്പ് തുറന്നുകൊണ്ട് അഫ്രീൻ ചോദിച്ചു.
ഫർഹാൻ ഉച്ചത്തിൽ കോട്ടുവായിട്ടു.
"എന്നാ?"
അഫ്രീൻ അവന്റെ നേരെ നോക്കി.
"എങ്ങനെ വാ തുറക്കാതിരിക്കും ഉമ്മ?"
അത് കണ്ട് അക്ഷയ് ചോദിച്ചു.
"മനുഷമ്മാര് നോർമ്മലായി ഉറങ്ങണ്ടേ? ഇത് പടുത്തം രാത്രി ഒരുമണി വരെ ഒക്കെ നീണ്ടാ എന്നാ ചെയ്യും?"
"ഒരു മണി വരെയോ?"
പാത്രം തേച്ചു കഴുകുന്നതിനിടയിൽ അഫ്രീൻ ചോദിച്ചു.
"അതിന് ഫലോം ഉണ്ടല്ലോ! ടോപ്പറല്ലേ ഫർഹാൻ!"
അക്ഷയ് അഭിപ്രായപ്പെട്ടു.
അഫ്രീൻ അഭിമാനത്തോടെ മകനെ നോക്കി.
"അയ്യോ ഉമ്മ അതൊന്നും കഴുകണ്ട!"
അഫ്രീൻറെ കയ്യിൽ പിടിച്ച് അക്ഷയ് വിലക്കി.
അവന്റെ കൈകൾ
💬 Comments
View all comments