Chapter Title : മലമുകളിലെ ജമന്തിപ്പൂക്കൾ [Smitha]
അല്ല ഇപ്പോൾ മുമ്പിൽ നിന്ന് താങ്ങാൻ സമീപിക്കുന്ന ഏലിയാസ്.
ശുഭ്രമായ,വെളുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് ആഭിജാത്യം തോന്നിക്കുന്ന മുഖം.
ഷേവ് ചെയ്ത് മനോഹരമാക്കിയ മുഖം.
വൃത്തിയും സൗന്ദര്യവുമുള്ള രൂപം.
"എന്താ ഇവിടെ?"
ഫിറോസും ഷാനിയും ഒരേ സ്വരത്തിൽ ചോദിച്ചു.
അവരെക്കണ്ട് ഏലിയാസും റെജീനയും ആദ്യം അമ്പരന്നു.
പിന്നെ അദ്‌ഭുതപ്പെട്ടു.
അവസാനം അതിരില്ലാത്ത സന്തോഷിച്ചു.
"റെജിയ്ക്ക് വിശേഷമുണ്ട്..."
അൽപ്പം നാണത്തിൽ ചാലിച്ച് ഏലിയാസ് അത് പറയുമ്പോൾ ഷാനി അയാളുടെ കണ്ണുകളിലെ തിളക്കമളന്നു.
"നേരോ?"
ഫിറോസ് ചോദിച്ചു.
"എത്രയായി?"
ഷാനി ചോദിച്ചു.
ഫിറോസ് ഉത്തരത്തിന് കാത്തു.
"ഒരു മാസം കഷ്ടിച്ച് ആയതേയുള്ളൂ..."
ഷാനിയിൽ നിന്ന് ഒരു ദീർഘനിശ്വാസം ഫിറോസ് കേട്ടു.
"മോൻ എവിടെ? ജോജു വീട്ടിലായിരിക്കും അല്ലെ?"
ഫിറോസ് ചോദിച്ചു.
റജീനയുടെ മുഖം മാറി.
കണ്ണുകൾ ഈറനണിഞ്ഞു.
"വീട്ടിലാ സാറേ!"
ഏലീയാസിന്റെ സ്വരം അവർ കേട്ടു.
"മുകളിൽ...നിത്യഭവനത്തിൽ..."
അവർക്ക് ഒന്നും മനസ്സിലായില്ല.
"കഴിഞ്ഞ പതിനാറിന് മോനെ വിഷം തീണ്ടി..."
ഏലിയാസ് പറഞ്ഞു.
"രക്ഷപ്പെടുത്താൻ പറ്റിയില്ല...ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ..."
ബാക്കി പറയാനാകാതെ അയാൾ നിർത്തി.
"എന്നാ കാണാം സാറെ!"
ഏലിയാസ് പറഞ്ഞു.
അവർ തലകുലുക്കി.
റെജീനയും ഏലിയാസും മുമ്പോട്ട് നടന്നു.
"സാറെന്നാ അങ്ങോട്ട് വരുന്നേ? റംബൂട്ടാനൊക്കെ സൂപ്പറായി കേട്ടോ! വാ!"
"വരുന്നുണ്ട്,"
ഫിറോസ് പറഞ്ഞു.
പിന്നെ അയാൾ ഷാനിയുടെ തോളിൽ കൈവെച്ചു.
"ഞങ്ങൾ രണ്ടുപേരും,"
***********************************
അന്ന് വൈകുന്നേരം ഷാനിയും ഫിറോസും വീടിന് മുമ്പിലെ പൂന്തോട്ടതിന്റെ മുമ്പിലിരിക്കുമ്പോൾ ഗേറ്റ് കടന്ന് മകൾ ഷാരോൺ സൈക്കിളുമായി അകത്തേക്ക് വന്നു.
"ഈ സന്ധ്യവരെ നീ അവിടെ എന്തെടുക്കുവാരുന്നെടീ?"
ശബ്ദമുയർത്തി ഷാനി ചോദിച്ചു.
"മമ്മിയോട് ഞാൻ പറഞ്ഞാരുന്നല്ലോ മാളവികേടെ കൂടെ ഇരുന്ന് പഠിക്കുവാരുന്നെന്ന്!"
"കൃത്യം ആറുമണി ആകുമ്പോൾ മടങ്ങി വരണം എന്ന് ഞാൻ പറഞ്ഞാരുന്നു. എന്നിട്ട് ഫോൺ ചെയ്യേണ്ടി വന്നു നിനക്ക് അവിടെന്ന് ഇങ്ങോട്ട് വരാൻ; അല്ലേ?"
"പപ്പാ.."
അവൾ ഫിറോസിനെ ദയനീയമായി നോക്കി.
"ഈ മമ്മിയെന്താ ഇങ്ങനെ?"
"മമ്മി ഇങ്ങനെയാണ്. നല്ല മമ്മിമാരൊക്കെ ഇങ്ങനെയാണ് മോളെ!"
അയാൾ മകളുടെ നീണ്ട തലമുടിയിൽ തഴുകി.
"എന്താ സൈക്കിളിന്റെ കാരിയറിൽ ?"
ഷാനി ചോദിച്ചു.
"ഓ!"
ഷാരോൺ പെട്ടെന്ന് ഉത്സാഹവതിയായി.
💬 Comments
View all comments