Chapter Title : മലമുകളിലെ മലനിരകൾ 1 [അപ്പുപ്പൻ താടി]
ആ വെളുത്ത കൈതണ്ട നീട്ടിയ നേരം കൈയിൽ കിടന്ന കുപ്പി വളകൾ തമ്മിൽ രഹസ്യം പറഞ്ഞു കുലുങ്ങി ചിരിച്ചു.
"ഏതാ വേണ്ടത്? "
"എനിക്കറിയില്ല.. നല്ലത് ഏതെങ്കിലും.. "
തന്റെ ഉപ്പാന്റെ പ്രായമുള്ള തുണി സഞ്ചിയിൽ നിന്നും ചുവന്ന മുത്തു പിടിപ്പിച്ച സ്പടിക കുപ്പി കുഞ്ഞൂഞ്ഞ് കയ്യിലെടുത്തു..
"വസന്ത മുല്ല.. "
അതിലെ ഒരു തുള്ളി കൈയിലേക്കിറ്റിച് കുഞ്ഞൂഞ്ഞു ആ കൈത്തണ്ടിലേയ്ക് മുഖം ചേർത്തു. അവളുടെ വിയർപ്പും അത്തറും കൂടി കുഞ്ഞൂഞ്ഞിന് ചുറ്റും ആയിരം കാടുകൾ മുല്ല മൊട്ടിട്ടു.
"എത്രയാ..? "
നാണം കൊണ്ടു ചുവന്ന കല്യാണിയുടെ കവിളിൽ അപ്പോൾ വിരിഞ്ഞത് മുല്ല അല്ലായിരുന്നു, നല്ല ചെന്താമര..
"ഒന്നും വേണ്ട.. "
അങ്ങിനെ ഒരുപാട് അത്തറ് കുപ്പികൾ പലപ്പോഴായി തീർന്നപ്പോൾ കല്യാണി ശാഠ്യം പിടിച്ചു.
"ഇന്നെങ്കിലും എന്തെങ്കിലും വാങ്ങണം. "
അങ്ങനെ വർഷങ്ങളായി തുറന്നു കിടന്ന കല്യാണിയുടെ വാതിൽ കുഞ്ഞൂഞ്ഞിന് മുൻപിൽ തുറന്നു കിട്ടി. മാപ്പിളയുടെ അത്തറിൽ വശീകരണം ഉണ്ടെന്നു തോറ്റു പിന്മാറിയ പുരുഷ കേസരിമാർ നാട് മുഴുവൻ പാടി നടന്നു. അതോടെ കുഞ്ഞൂഞ്ഞിന്റെ ആ നാട്ടിലെ അത്തറ് കച്ചവടം പൂട്ടി.
പിന്നെ കുഞ്ഞൂഞ്ഞു മല കയറിയതൊക്കെ കല്യാണിയെ കാണാനായിരുന്നു. അങ്ങനെയുള്ള ഒരു വരവിലാണ് മീനാക്ഷിയ്ക് പ്രായം തികഞ്ഞ കാര്യം കല്യാണി പറയുന്നത്.
"പെണ്ണിനെ വേഗം പിടിച്ചു കെട്ടിക്കണം. നാട്ടുകാർ അതും ഇതും പറഞ്ഞ് തുടങ്ങി. അവനാണേൽ ഒരു ഭാര്യേം കുട്ടിയും ഉള്ളതാ.. "
കല്യാണിയുടെ ദണ്ണം മൂർച്ഛിച്ചപ്പോൾ ആ ബാധ്യത കൂടി കുഞ്ഞൂഞ് ഏറ്റെടുത്തു. കടി മുട്ടി നിൽക്കുന്ന മീനാക്ഷിയ്കും കടി മാറാത്ത രഘുവിനും വേണ്ടി
💬 Comments
View all comments