0%

Chapter Title : മലർകൊടി [Jay]

Author : Kambikathakal Read All Parts 648

ആ കുരിപ്പ് ചെക്കൻ എന്റെ തലയിൽ തൊട്ടുകൊണ്ട് ടോവിനോ സ്റ്റൈൽ എന്ന് പറഞ്ഞു. ഭാഗ്യത്തിന് വണ്ടീടെ നിയന്ത്രണം പോയില്ല.

അത് പാർലറിൽ നിന്നും കേട്ടകൊണ്ട് ടോവിനോയെ പറ്റി തിരക്കിയതാണെന്ന് പുള്ളി പറഞ്ഞു. അപ്പൊ ഞാൻ ഹെഡ്‍ഫോൺ വെച്ച് കിടന്നപ്പോൾ ഇവരുടെ ഫേഷ്യൽ കഴിഞ്ഞുപോവുന്നതിനുമുൻപ് എന്നെ പറ്റി ടോക്ക് ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് ഉറപ്പായി. അതാണ് ഞാൻ ഇപ്പൊ ഈ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത്... ഹ്മ്മ്. അപ്പൊ എന്റെ നിഷ്കളങ്കത കണ്ടാണ് എന്നെ പിടിച്ചത്.

അന്ന് പിന്നെ ബോട്ട് റൈഡ് ഒക്കെ നടക്കുന്നതിനിടയ്ക്ക് ഞാൻ അവരോടൊക്കെ സംസാരിച്ചു, അതിൽ ആച്ചി പഠിച്ചതൊക്കെ കുസാറ്റിൽ ആണെന്ന് പറഞ്ഞു അവൾ അറിയാവുന്ന മലയാളത്തിൽ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു ഞാൻ പിന്നെ അതിന്റെ ഇടയ്ക്ക് ഇംഗ്ലീഷ് കേറ്റി അത് നിർത്തിച്ചു, വെറുതെ എന്തിനാ മാതൃഭാഷയെ കൊല്ലുന്നതിനു കൂട്ട് നിക്കുന്നത് .കുറച്ചു സമയം കൊണ്ട് ഞങ്ങൾ ഒത്തിരി അടുത്തു...നല്ല ഫ്രണ്ട്‌ലിയായൊരു കൊച്ച് ചുരുക്കി പറഞ്ഞാൽ ഈ ഹസ്ബൻഡ് മെറ്റീരിയൽ എന്നൊക്കെ പറയണ പോലെ പക്കാ വൈഫ്‌ മെറ്റീരിയൽ.പറഞ്ഞിട്ട് കാര്യമില്ല എന്റെ മുറി ഇംഗ്ലീഷ് കൊണ്ട് എങ്ങനെ ജീവിക്കാനാണ്.

പിന്നെ എന്നെകൊണ്ടാവുന്ന രീതിക്ക് ഞാൻ അവളുടെ ചോര ഊറ്റി ഇടയ്ക്ക് എപ്പോളോ അവൾ അത് കണ്ടിട്ട് ഇംഗ്ലീഷിൽ ടോവിനോ എന്ത് നോക്കുവാ എന്ന് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, അത് കേട്ട് ബാക്കിയുള്ള പെണ്ണുങ്ങളും കിടന്നു ചിരിച്ചു, എനിക്ക് പിന്നെ നാണം ഇല്ലാത്തത്കൊണ്ട് അതൊക്കെ കേട്ട് നിന്ന്.

അങ്ങനെ അവരെ ഹോം സ്റ്റേയിൽ ആക്കിയിട്ട് ഞാൻ ചിറ്റപ്പന്റെ വീട്ടിലേക്ക് പോവാൻ ഇറങ്ങി. അവിടെ നിന്നും നടക്കാവുന്ന ദൂരമേ

💬 Comments

View all comments